video
play-sharp-fill

പത്തനംതിട്ടയിൽ നാല് പേർ ഐസോലേഷനിൽ ; ബാർബർ ഷോപ്പുകളടക്കം അടച്ചിടാൻ കർശന നിർദ്ദേശം

പത്തനംതിട്ടയിൽ നാല് പേർ ഐസോലേഷനിൽ ; ബാർബർ ഷോപ്പുകളടക്കം അടച്ചിടാൻ കർശന നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൊറോണ വൈറസ് രോഗ ബാധ സംസ്ഥാനത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലും കനത്ത ജാഗ്രത. പത്തംതിട്ടയിലും കാസർഗോഡും ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളുമടക്കം അടച്ചിടാൻ നിർദ്ദേശം നൽകി.

കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് പത്തനംതിട്ടയിൽ എൺപതുവയസുകാരി ഉൾപ്പെടെ നാലുപേരെ കൂടി ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ദുബായിൽനിന്നും വന്ന ആളുമായി ബന്ധം പുലർത്തിയ വയോധികയെയാണ് ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലറുകൾ എന്നിവ അടയ്ക്കാൻ നിർദേശം നൽകിയതായി ഡിഎംഒ എ.എൽ ഷീജ പറഞ്ഞു. ഇതോടാപ്പം ഐസലേഷൻ സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.