play-sharp-fill
ജനത കർഫ്യൂവിൽ നാളെ രാജ്യം നിശ്ചലമാകും: 3700 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ജനത കർഫ്യൂവിൽ നാളെ രാജ്യം നിശ്ചലമാകും: 3700 ട്രെയിൻ സർവീസുകൾ റദ്ദാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂവിൽ നാളെ രാജ്യം നിശ്ചലമാകും. 3700 ട്രെയിൻ സർവീസുകൾ ഇതിന്റെ ഭാഗമായി റദ്ദാക്കിയത്. രാജ്യത്തെ മറ്റു സ്ഥാപനങ്ങൾ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.


2400 പാസഞ്ചർ ട്രെയിനുകളും 1300 എക്സ്പ്രസ് ട്രെയിനുകളുമാണ് റെയിൽവേ റദ്ദാക്കിയത്. ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചർ-എക്സ്പ്രസ് ട്രെയിനുകളൊന്നും സർവീസ് നടത്തില്ല. അതേസമയം, നേരത്തേ യാത്രയാരംഭിച്ച ദീർഘദൂര വണ്ടികളുടെ സർവീസുകൾ നിർത്തുകയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി മെട്രോയും ഞായറാഴ്ച സർവീസ് നടക്കുകയില്ല. സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതുവരെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ലെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രെഡേഴ്സ് അസോസിയേഷനും വ്യക്തമാക്കി.