play-sharp-fill
തിരുനക്കര മൈതാനത്തു നിന്നും കാർ മോഷ്ടിക്കാൻ ശ്രമം: പിൻവശത്തെ ഡോറിന്റെ ചില്ല് തകർത്തു; ബാറ്ററിയുടെ വയർ അഴിച്ചു മാറ്റി: മൈതാനത്തെ ഗേറ്റിന്റെ പൂട്ട് തകർത്തെങ്കിലും കാർ കടത്താൻ സാധിച്ചില്ല

തിരുനക്കര മൈതാനത്തു നിന്നും കാർ മോഷ്ടിക്കാൻ ശ്രമം: പിൻവശത്തെ ഡോറിന്റെ ചില്ല് തകർത്തു; ബാറ്ററിയുടെ വയർ അഴിച്ചു മാറ്റി: മൈതാനത്തെ ഗേറ്റിന്റെ പൂട്ട് തകർത്തെങ്കിലും കാർ കടത്താൻ സാധിച്ചില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് നിന്നും കാർ മോഷണ ശ്രമം. മൈതാനത്തെ പാർക്കിംങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറാണ് മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത്. കാറിന്റെ പിൻവശത്തെ ഡോറിന്റെ ചില്ല് തകർത്ത ശേഷം ബാറ്ററിയുടെ വയർ അറുത്തുമാറ്റി മറ്റൊരു വയർ ഘടിപ്പിച്ച് വാഹനം, സ്റ്റാർട്ട് ചെയ്ത് ഓടിച്ചു മാറ്റാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഗിയറും, ഗിയറിന്റെ ലിവറും തകർത്തിട്ടുണ്ട്. മൈതാനത്തിന്റെ ഗേറ്റിന്റെ പൂട്ട് തകർത്തെങ്കിലും, കാർ പുറത്തേയ്ക്കു കൊണ്ടു പോകാനുള്ള ശ്രമം വിജയിച്ചിരുന്നില്ല.


വ്യാഴാഴച രാത്രിയിലാണ് കോട്ടയം നഗരമധ്യത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര മൈതാനത്തെ പാർക്കിംങ് ഏരിയയിൽ നിന്നും കാർ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. കെ.കെ റോഡിൽ സ്വകാര്യ സ്ഥാപനം നടത്തുന്ന കുമ്മനം സ്വദേശി ഷംസുദീന്റെ കാറാണ് ഇത്തരത്തിൽ മോഷ്ടിക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെയാണ് ഷംസുദീർ തിരുനക്കര മൈതാനത്ത് കാർ പാർക്ക് ചെയ്തത്. സാധാരണ ദിവസങ്ങളിൽ സമാന രീതിയിൽ ഇദ്ദേഹം കാർ തിരുനക്കര മൈതാനത്ത് പാർക്ക് ചെയ്യാറുണ്ട്. ഇതിനു ശേഷം രാത്രി വൈകി കാർ എടുക്കാൻ എത്തിയെങ്കിലും മൈതാനത്തിന്റെ ഗേറ്റ് പൂട്ടിയിരുന്നു. ഇതേ തുടർന്നു കാർ എടുക്കാതെ ഇദ്ദേഹം മടങ്ങുകയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ മൈതാനത്ത് എത്തി കാറെടുക്കാൻ നോക്കിയപ്പോഴാണ് കാറിന്റെ ചില്ല് തകർത്ത് വണ്ടി മോഷ്ടിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയത്.

കാർ തകർക്കാൻ ഉപയോഗിച്ചത് എന്നു കരുതുന്ന സ്പാനറും, മുളകുപൊടിയും കാറിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.