play-sharp-fill
സ്മാർട്ട്‌ഫോൺ ആരാധകർക്ക് സന്തോഷിക്കാം… ! ഹോണർ 30 എസ് ഉടൻ വിപണിയിലെത്തും

സ്മാർട്ട്‌ഫോൺ ആരാധകർക്ക് സന്തോഷിക്കാം… ! ഹോണർ 30 എസ് ഉടൻ വിപണിയിലെത്തും

സ്വന്തം ലേഖകൻ

കൊച്ചി :സ്മാർട്ട്്‌ഫോൺ ആരാധകർക്ക് ആഹ്ലാദിക്കാം. ഹോണർ 30 എസ് ഉടൻ വിപണിയിലെത്തും. മാർച്ച് 30ന് ചൈനയിലാണ് ഹോണർ 30എസ് പുറത്തിറക്കാൻ പോവുന്നത്. പിന്നീടായിരിക്കും അന്താരാഷ്ട്ര വിപണികളിലേക്ക് എത്തുകയെന്നാണണ് പ്രതീക്ഷ.

നോച്ച്‌ലെസ്, ബെസെൽ ഡിസ്‌പ്ലേ എന്നിവയുള്ള ഹോണർ 30 എസിലെ ചെറിയ സൂചനകൾ പുറത്തിറങ്ങിയ ടീസർ വെളിപ്പെടുത്തുന്നു. കിരിൻ 820 5 ജി ചിപ്‌സെറ്റ്, പിന്നിൽ നാല് ക്യാമറകൾ, 40വാട്‌സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കൽ എന്നിവയും ഫോണിൽ നൽകിയിരിക്കുന്നു. 10 വി, 4 എ പവർ കോൺഫിഗറേഷനോടുകൂടിയ 40വാട്‌സ് ഫാസ്റ്റ് ചാർജിംഗ് അതിവേഗ ചാർജിംങ്ങിനെ പിന്തുണക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിൻ പാനലിന്റെ മുകളിൽ ഇടത് കോണിലുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിലാണ് ക്യാമറ സ്ഥാപിക്കുമെന്നാണ് വിവരം. നാലിൽ മൂന്നെണ്ണം ലംബമായി വിന്യസിച്ച ക്യാമറകളും മധ്യ കാമിന് അടുത്തുള്ള നാലാമത്തെ സ്‌നാപ്പർ (ടോഫ് സെൻസറിന് സാധ്യതയുണ്ട്) ഒരു ഓവൽ എൽഇഡി ഫ്‌ളാഷും, ഫിംഗർപ്രിന്റ് സ്‌കാനറും ഇതിലുണ്ട്.

Tags :