play-sharp-fill
കോട്ടയ ജില്ലയിൽ കോവി ഡ് 19 വൈറസ് വ്യാപനം തടയുവാൻ കേരള യുത്ത് അക്ഷൻ ഫോഴ്സ് അംഗംങ്ങൾ ജാഗ്രതരായി രംഗത്ത്

കോട്ടയ ജില്ലയിൽ കോവി ഡ് 19 വൈറസ് വ്യാപനം തടയുവാൻ കേരള യുത്ത് അക്ഷൻ ഫോഴ്സ് അംഗംങ്ങൾ ജാഗ്രതരായി രംഗത്ത്

സ്വന്തം ലേഖകൻ

കോട്ടയം: കേരള സംസ്ഥാന യുവജന ജില്ല ലുള്ള യുത്ത് ആക്ഷൻ ഫോഴ്സ്ത്തിന്റെ അഭിമുഖ്യത്തിൽ കോവി ഡ് 19 വൈറസ് വ്യാപനം തടയുവാൻ ” ബ്രേക്ക് ദ ചെയിൻ ക്യാമ്പെയിനി” ന്റെ ഭാഗമായി കോട്ടയം നഗരത്തിലെ ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശുചിയാക്കി. ഓഫിസും പരീക്ഷ ഹാളും ശുചീകരിക്കുകയും , പരിക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികളുടെ കൈകൾ, ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കുകയും ചെയ്തു.

ജില്ലാതല പരിപാടി യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ കെ മിഥുൻ ഉദ്ഘാടനം ചെയ്തു. പിന്നിട് ടൗണിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാർഡിലെ ഓഫീസ്. വിവിധ ദീർഘാ ദുര ബസുകൾ എന്നീ വയിൽ, ശുചികരണ പ്രവർത്തനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിചേർന്ന യാത്രക്കാരുടെ കൈകൾ ശുചിയാക്കി. 14 ജില്ലകളിലും യുത്ത് അക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്.

മോഡൽ സ്കൂൾ പ്രിൻസിപ്പാൾ രാഖി കുമാർ എ.ആർ. ഹെഡ് മിസ്ട്രസ് സുജാതാ.ജി, ജില്ല – യുത്ത് ഇൻഫർമേഷൻ ഓഫീസർ ലൈജു .റ്റി.എസ്, പഞ്ചായത്ത് കോർഡിനേറ്റർ ബിനു ചന്ദ്രൻ , യൂത്ത് ആക്ഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വ്യാഴാഴ്ച മുതൽ കോട്ടയം ജില്ലയിലെ വിവിധ സ്കൂൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നതാണ്. സംസ്ഥാന തല ക്യാമ്പയിൻ വഴുതക്കാട് കോട്ടൺ ഹിൽസ് സ്കുളിൽ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു