play-sharp-fill
കൊറോണയ്ക്കിടെ അണ്ണന് സ്വീകരണം:  ആർമ്മിയിലെ രണ്ടു പേർ അറസ്റ്റിൽ; രജത്കുമാർ ഒളിവിൽ; പ്രതിപ്പട്ടികയിൽ ഉള്ള എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞു

കൊറോണയ്ക്കിടെ അണ്ണന് സ്വീകരണം:  ആർമ്മിയിലെ രണ്ടു പേർ അറസ്റ്റിൽ; രജത്കുമാർ ഒളിവിൽ; പ്രതിപ്പട്ടികയിൽ ഉള്ള എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞു

ക്രൈം ഡെസ്‌ക്

കൊച്ചി: ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ഡോ.രജത് കുമാറിന് സ്വീകരണം നൽകാൻ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഒത്തു ചേർന്ന രജത്കുമാർ ആർമിയിലെ രണ്ടു പേരെ പൊലീസ് പൊക്കി അകത്താക്കി. ചേലാമറ്റം സ്വദേശികളായ നിഫാസ്, മുഹമ്മദ് അഫ്‌സൽ എന്നിവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. സംഭവങ്ങൾക്ക് എല്ലാം കാരണക്കാരനായ ഡോ.രജത്കുമാർ ഇതിനോടകം തന്നെ ഒളിവിൽ പോയിട്ടുണ്ട്. ഇയാൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതിനിടെ രജത്കുമാറിന് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സ്വീകരണ പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയാൽ എല്ലാവർക്കും എതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സ്വീകരണ പരിപാടി റദ്ദ് ചെയ്തതായാണ് സൂചന ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോറോണയുടെ ജാഗ്രതാ നിർദേശം നിലനിൽക്കുന്നതിനിടെയാണ് ഇത് മറികടന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ രജത്കുമാർ ഫാൻ എന്ന ഭ്രാന്തമാരുടെ കൂട്ടം കഴിഞ്ഞ ദിവസം രാത്രിയിൽ ഒത്തു ചേർന്നത്. തുടർന്നു, ഇവർ നെടുമ്പാശേരി വിമാനത്താവളത്തിൽ യാതൊരു വിധ സുരക്ഷയുമില്ലാതെ രംഗത്തിറങ്ങുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഇതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

ഇതേ തുടർന്നാണ് നെടുമ്പാശേരി പൊലീസ് സംഭവത്തിൽ കേസെടുത്തത്. തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് ഇവിടെ എത്തിയ ആളുകളെ പൊലീസ് തിരിച്ചറിഞ്ഞു.