play-sharp-fill
അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് : മകൾ ഇവാൻക വീട്ടിൽ നിരീക്ഷണത്തിൽ

അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് : മകൾ ഇവാൻക വീട്ടിൽ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ് ഡോണൾഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന്് വൈറ്റ്ഹൗസ് ഫിസീഷ്യൻ അറിയിച്ചു. കോവിഡ് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

 

കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധന നടത്തിയത്. വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.വൈറസ് ബാധ സംശയിച്ച് ട്രംപിന്റെ മകൾ ഇവാൻകയും നിരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്ട്രേലിയൻ മന്ത്രിയുമായി കഴിഞ്ഞാഴ്ചയായിരുന്നു ഇവാൻകയുടെ കൂടിക്കാഴ്ച. കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാൻക ട്രംപ് വീട്ടിൽ നിരീക്ഷണത്തിലായിരിക്കുന്നത്.