play-sharp-fill
ആഘോഷങ്ങൾ ഒഴിവാക്കി തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി; ഇനി പത്തു ദിവസം തിരുനക്കരയ്ക്കു ഭക്തിയുടെ സവിശേഷക്കാലം

ആഘോഷങ്ങൾ ഒഴിവാക്കി തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി; ഇനി പത്തു ദിവസം തിരുനക്കരയ്ക്കു ഭക്തിയുടെ സവിശേഷക്കാലം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഘോങ്ങൾ പൂർണമായും ഒഴിവാക്കി തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.  ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ക്ഷേത്രത്തിലെ കൊടിയേറ്റ്. ആഘോഷങ്ങളെല്ലാം പൂർണമായും ഒഴിവാക്കി ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാം പാലിച്ചായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശം മാനിച്ച് ഉത്സവത്തിന് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ മാത്രം നടത്താൻ ക്ഷേത്രം ഉപദേശകസമിതി തീരുമാനിച്ചിട്ടുണ്ട്. കലാപരിപാടികളും, തിരുനക്കരപ്പൂരവും അടക്കമുള്ളവ ഒഴിവാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിലെ ഉത്സവത്തിനും ആഘോഷങ്ങൾക്കും ആറാട്ടിനും ആനയ്ക്കു പകരം ജീവിത ഉപയോഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറിയത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മാർച്ച് 23 ന് ആറാട്ടോടെ സമാപിക്കും. ആറാട്ട് വഴിയിൽ പറ എടുക്കേണ്ടെന്നും, ആറാട്ട് സദ്യ ഒഴിവാക്കാനും ക്ഷേത്ര ഉപദേശക സമിതി നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

ഉത്സവത്തിന്റെ പള്ളിവേട്ട 22ന് രാത്രി എട്ടിനും, 23ന് ആറാട്ടിന് ശേഷം രാത്രി 11ന് കൊടിയിറക്കവും നടക്കും. ഉത്സവദിവസങ്ങളിൽ പറയെടുപ്പ് ഒഴിവാക്കാനും തീരുമാനമായി. കൊടിയിറക്കിന് മുമ്പായി കൊടിമരച്ചുവട്ടിൽ ആചാരത്തിന്റെ ഭാഗമായി വയസ്‌കരകുടുംബം വക പറ സമർപ്പണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഉത്സവത്തിന് ശേഷം ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടത്തും. ഉത്സവത്തിന്റെ ഭാഗമായി നടത്താനിരുന്ന കലാപരിപാടികൾ ജൂണിലെ അൽപശി ഉത്സവത്തിന്റെ ഭാഗമായി നടത്തും.

ഉത്സവത്തിന്റെ ഭാഗമായുള്ള ഉത്സവബലിയും, പറയെടുപ്പും ഉണ്ടാകില്ലെന്ന് ക്ഷേത്രം ഉപദേശക സമിതി നേരത്തെ അറിയിച്ചിരുന്നു. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദേശങ്ങൾ ഭക്തർ പാലിക്കണമെന്നും ക്ഷേത്രം ഉപദേശക സമിതി അറിയിച്ചു. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവബലി വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെയും ഉത്സവബലി വേണ്ടെന്നു വച്ചിട്ടുണ്ട്.