
സ്വന്തം ലേഖകൻ
കൊച്ചി : സംവിധായകൻ പ്രകാശ് കൊവേലമുടിയെ വിവാഹം ചെയ്യാൻ പോവുകയാണെന്ന വിവാദങ്ങളോട് പ്രതികരിച്ച് അനുഷ്‌ക ഷെട്ടി രംഗത്ത്.
വിവാഹം എന്നത് വളരെ പവിത്രമായ ഒരു കാര്യമാണെന്നും മറ്റുള്ളവർക്ക് വിവാഹം എന്നത് എത്ര പ്രധാനപ്പെട്ടതാണോ അതുപോലെ തന്നെ തനിക്കും തന്റെ വിവാഹം പ്രധാനപ്പെട്ടതാണെന്നും അനുഷ്‌ക ഷെട്ടി പറഞ്ഞു.അത് നടക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സ്വകാര്യതയിലേക്ക് ആരും കടന്നു കയറുന്നത് തനിക്ക് ഇഷ്ടമല്ലെന്നും എന്തിനാണ് മറ്റുള്ളവർ തന്റെ വിവാഹം ഇത്ര വലിയ കാര്യമാക്കുന്നതെന്നും താരം ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നിശ്ശബ്ദ’മാണ് താരത്തിന്റെ തീയ്യേറ്ററുകളിൽ എത്താൻ പോവുന്ന ഏറ്റവും പുതിയ ചിത്രം. സസ്‌പെൻസ് ത്രില്ലറായ ചിത്രത്തിൽ സംസാരിക്കാനാവാത്ത ചിത്രകാരി ആയിട്ടാണ് അനുഷ്‌ക ഷെട്ടി എത്തുന്നത്. മാധവനാണ് ചിത്രത്തിൽ നായകൻ. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായാണ് താരം ചിത്രത്തിലെത്തുന്നത്.
പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അനുഷ്‌കയും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹേമന്ത് മധുകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ
മറ്റ് താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.