play-sharp-fill
കൊറോണക്കാലത്ത് ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്: നഗരത്തിൽ നാലിടത്ത് സാനിറ്റൈസറും വെള്ളവും എത്തിച്ചു;  ചലഞ്ച് ഏറ്റെടുക്കാൻ മറ്റു യുവജന സംഘടനകൾക്ക് വെല്ലുവിളി

കൊറോണക്കാലത്ത് ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്: നഗരത്തിൽ നാലിടത്ത് സാനിറ്റൈസറും വെള്ളവും എത്തിച്ചു; ചലഞ്ച് ഏറ്റെടുക്കാൻ മറ്റു യുവജന സംഘടനകൾക്ക് വെല്ലുവിളി

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് രോഗ പ്രതിരോധം ഉറപ്പാക്കാൻ ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെള്ളവും , ഹാൻഡ് സാനിറ്റൈസറും സ്ഥാപിച്ചത്. യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പദ്ധതി വൻ വിജയമായതോടെ മറ്റു യുവജന സംഘടനകളെ ഈ ചലഞ്ച് ഏറ്റെടുക്കാൻ ക്ഷണിക്കുകയാണ് യൂത്ത് കോൺഗ്രസ്.


 

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിലിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ നഗരത്തിലിറങ്ങിയത്. കോട്ടയം ഗാന്ധിസ്ക്വയർ , കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് , ജില്ലാ ജനറൽ ആശുപത്രി , നാഗമ്പടം ബസ് സ്റ്റാൻഡ് , കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരണത്തിനായി ക്രമീകരണം ഒരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനും , കൊറോണ ഭീതി അകറ്റുന്നതിനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആഹ്വാന പ്രകാരമാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐയും , യുവമോർച്ചയും , യൂത്ത് ലീഗും അടക്കമുള്ള യുവജന സംഘടനകൾ വരും ദിവസങ്ങളിൽ ചലഞ്ച് ഏറ്റെടുത്ത് നഗരത്തിൽ ഇറങ്ങണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിലിൽ ആഭ്യർത്ഥിച്ചു. കോൺഗ്രസ് നേതാവ് എസ് ഗോപകുമാർ , യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ നാട്ടകം , അനൂപ് അബൂബക്കർ, ജിഷ്ണു ജെ ഗോവിന്ദ് എന്നിവർ പങ്കെടുത്തു.

ടോം കോര അഞ്ചേരിലിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

ഹാൻഡ് വാഷ് ചലഞ്ചുമായി കോട്ടയത്ത് യൂത്ത് കോൺഗ്രസ് ..! ചലഞ്ച് ഏറ്റെടുക്കാൻ മറ്റ് യുവജന സംഘടനകളെ ക്ഷണിക്കുന്നു

കൊറോണയും കോവിഡ് 19 ഉം ലോകമാകെ പരിഭ്രാന്തി പരത്തുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹാൻഡ് വാഷിംങ്ങ് ചലഞ്ചുമായി കോട്ടയത്തെ യൂത്ത് കോൺഗ്രസ് രംഗത്തിങ്ങുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസറും വെള്ളവും സ്ഥാപിച്ചത്. രോഗം പ്രതിരോധിക്കുന്നതിനായി കൈ കഴുകലാണ് എന്ന് തിരിച്ചറിഞ്ഞ് , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആഹ്വാന പ്രകാരമാണ് ഹാൻഡ് വാഷ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിലെ മറ്റ് യുവജന സംഘടനകളെ ഈ മാതൃക തുടരാൻ യൂത്ത് കോൺഗ്രസ് ചലഞ്ച് ചെയ്യുന്നു..
കോട്ടയം നഗരത്തിൽ ഗാന്ധിസ്ക്വയർ , കെ.എസ്.ആർ.ടി.സി , നാഗമ്പടം , ജില്ലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് സാനിറ്റൈസറും വെള്ളവും സ്ഥാപിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐയും , യുവമോർച്ചയും അടക്കമുള്ള യുവജന സംഘടനകൾക്ക് ഈ ചലഞ്ച് ഏറ്റെടുക്കാം ..!