video
play-sharp-fill
കൊറോണയുടെ മറവിൽ മാസ്‌ക് കടത്തൽ; കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി

കൊറോണയുടെ മറവിൽ മാസ്‌ക് കടത്തൽ; കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട്ടെ ഒരു കമ്പനിയാണ് കൊറോണയുടെ മറവിൽ അമിത വിലയ്ക്ക് മാസ്‌ക്കുകൾ വിദേശത്തേക്ക് കടത്തിയിരിക്കുന്നത്. മരുന്ന് വിൽപന മാത്രം നടത്തിയിരുന്ന കമ്പനിയാണ് കൊറോണ സ്ഥിരീകരിച്ച ശേഷം വിപണിയിലെ മാസ്‌ക്കുകൾ മുഴുവൻ വാങ്ങി അമിത വിലയ്ക്ക് മറിച്ച് വിറ്റിരിക്കുന്നത്. ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.

 

 

ഒരു രൂപാ നാൽപത് പൈസാ മുതൽ വാങ്ങിയ മൂന്ന് ലക്ഷം മാസ്‌ക്കുകളാണ് പതിനേഴ് രൂപാവരെ ഈടാക്കി ഇവർ മറിച്ച് വിറ്റത്. ജനുവരി മുതൽ കേരളത്തിനകത്തു നിന്ന് ലഭ്യമായ മാസ്‌കുകളെല്ലാം വാങ്ങി ഇവ മൂന്ന് കമ്പനികൾക്കായി മറിച്ച് വിൽക്കുകയായിരുന്നു. എകദേശം മുപ്പത് ലക്ഷത്തിലധികം രൂപയുടെ ലാഭമാണ് അവർ ഇതുവഴി നേടിയത്.പൊതുജന താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group