video
play-sharp-fill
മനഃപൂർവ്വം ക്ഷതമേൽപ്പിച്ചതിന്റെ അടയാളങ്ങളൊന്നും ദേവനന്ദയുടെ മൃതദേഹത്തിൽ ഇല്ലായിരുന്നു, അപ്രതീക്ഷിത വീഴ്ചയാണ് മരണകാരണം : ഫോറൻസിക് വിവരങ്ങൾ പുറത്ത്

മനഃപൂർവ്വം ക്ഷതമേൽപ്പിച്ചതിന്റെ അടയാളങ്ങളൊന്നും ദേവനന്ദയുടെ മൃതദേഹത്തിൽ ഇല്ലായിരുന്നു, അപ്രതീക്ഷിത വീഴ്ചയാണ് മരണകാരണം : ഫോറൻസിക് വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

കൊല്ലം: രണ്ടാം ക്ലാസുകാരിയായ ദേവനന്ദയെ വീട്ടിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദിവസങ്ങൾ നീണ്ടുനിന്ന അനശ്ചിതത്വത്തിന് വിട.

മരണ കാരണം കണ്ടെത്തുന്നതിനായി നടത്തിയ ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ദേവനന്ദയുടെ മൃതദേഹത്തിൽ മനപൂർവ്വം ക്ഷമേൽപ്പിച്ചതിന്റെ അടയാളങ്ങളൊന്നും ദേഹത്തില്ലെന്നും അപ്രതീക്ഷിത വീഴ്ചയാണ് മരണ കാരണമെന്നാണ് കണ്ടെത്തൽ. അതേസമയം ഇടത് കവിളിലെ ചെറിയ പാട് വെള്ളത്തിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നും ഫോറൻസിക് റിപ്പോർട്ടിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയാണ് ഫോറൻസിക് സംഘം നൽകിയിരുന്നത്. മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നത് ഉൾപ്പെടെയുള്ള പരിശോധനകളും ഫോറൻസിക് സംഘം നടത്തിയിരുന്നു.

മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തല്ല മുങ്ങി മരണം നടന്നതെന്ന നിഗമനത്തിലേക്കെത്തുന്നതിനായി മൂന്ന് കാരണങ്ങളും അന്വേഷണ സംഘം മുന്നോട്ടുവച്ചിരുന്നു. ആദ്യത്തേത്, നല്ല ഒഴുക്കുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ ബണ്ടിന് സമീപമാണ് അപകടം സംഭവിച്ചിരുന്നെങ്കിൽ മൃദേഹം ബണ്ടിന് സമീപം തന്നെ കിട്ടില്ലായിരുന്നു. രണ്ടാമത്തേത്, 27 കിലോ മാത്രം ഭാരമുളള മൃദേഹം 190 സെന്റീമീറ്റർ മാത്രം ആഴമുള്ളിടത്ത് നേരത്തെ തന്നെ പൊങ്ങുമായിരുന്നു.ബണ്ടിന് സമീപത്തായിരുന്നെങ്കിൽ മൃദേഹം ചെളിയിൽ പുതഞ്ഞുപോകുമായിരുന്നു. മൃദേഹം അഴുകി തുടങ്ങിയപ്പോഴാണ് അത് പൊങ്ങി ഒഴുക്കിൽപെട്ട് ബണ്ടിന് സമീപത്തെ മുളളുവള്ളിയിൽ കുടുങ്ങിയതെന്നാണ് മൂന്നാമത്തെ നിഗമനം.

ദേവനന്ദയുടെ വീടും പുഴയും വഴികളും വിശദമായി പരിശോധിച്ചശേഷമാണ് ഇത്തരമൊരു പ്രാഥമിക നിഗമനത്തിലേക്ക് ഫോറൻസിക് സംഘമെത്തിയത്.