video
play-sharp-fill
കൊറോണ വൈറസ് :  മൊബൈൽ  ഫോണുകൾ വൃത്തിയായി സൂക്ഷിക്കാൻ ഡോക്ടർമാർ  പറയുന്നതിങ്ങനെ

കൊറോണ വൈറസ് : മൊബൈൽ ഫോണുകൾ വൃത്തിയായി സൂക്ഷിക്കാൻ ഡോക്ടർമാർ പറയുന്നതിങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : ഒരു സ്മാർട്ട് ഫോണിന്റെ സ്‌ക്രീനിൽ ടോയ്‌ലെറ്റ് സീറ്റിൽ ഉള്ളതിനെക്കാൾ മൂന്നിരിട്ടി കൂടുതൽ കീടാണുക്കളുണ്ട്. നമ്മളിൽ ഭൂരിഭാഗം പേരും ശരാശരി ആറ് മാസത്തിലൊരിക്കൽ മാത്രമാണ് നിത്യവും നമ്മൾ ഉപയോഗിക്കുന്ന മൊബൈൽഫോണുകൾ വൃത്തിയാക്കുന്നത്.

കൊറോണ വൈറസ് പകരുന്നത് തടയാനുള്ള മുൻകരുതലുകളുടെ ഭാഗമായി ഓരോ 90 മിനിട്ടിലും നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ശുചിയാക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇതിനായി ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ കൊണ്ട് കോട്ടൺതുണിയോ പഞ്ഞിയോ ഉപയോഗിച്ച് നമ്മുടെ കൈവശമുള്ള സ്മാർട്ട് ഫോണുകൾ വൃത്തിയാക്കാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണാ വൈറസ് വ്യാപിക്കുന്നതിനാൽ മുൻകരുതലെന്ന നിലയിൽ ഫോണുകളും കൃത്യമായി ശുചിയാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഫരീദാബാദ് ഫോർട്ടിസ് എസ്‌കോര്ട്‌സ് ആശുപത്രിയിലെ HOD ഡോക്ടർ രവി ശേഖർ ജാ , ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിട്യൂട്ട് ന്യു ഡൽഹിയിലെ സീനിയർ മൈക്രോബയോളജി കൺസൽട്ടന്റ് ജ്യോതി മുത്ത എന്നിവരാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ഇതിന് പുറമെ അമേരിക്കൻ യുണിവേഴ്‌സിറ്റി ഓഫ് സരേയും ഗസറ്റ് ഇൻഷുറൻസ് പ്രൊവൈഡർ ഇൻഷുറൻസ് ടു ഗോ എന്നിവരുടെ പഠനങ്ങളിലും മൊബൈൽ ഫോണുകൾ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൊണ്ട് കൃത്യമായി ശുചിയാക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നുണ്ട്‌