play-sharp-fill
ആരും മടിക്കരുത് നിങ്ങൾക്കായി നിരവധി രോഗികൾ കാത്തിരിക്കുന്നു: സംസ്ഥാനത്തെ ആശുപത്രികളിലെ രക്തബാങ്കുകളിൽ രക്തക്ഷാമം രൂക്ഷം: രോഗം പകരില്ലെന്നും രക്തദാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവർത്തകർ

ആരും മടിക്കരുത് നിങ്ങൾക്കായി നിരവധി രോഗികൾ കാത്തിരിക്കുന്നു: സംസ്ഥാനത്തെ ആശുപത്രികളിലെ രക്തബാങ്കുകളിൽ രക്തക്ഷാമം രൂക്ഷം: രോഗം പകരില്ലെന്നും രക്തദാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവർത്തകർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് ഭീതിയെ തുടർന്ന് സംസ്ഥാനത്ത് രക്തബാങ്കുകളിൽ രക്തക്ഷാമം രൂക്ഷം. രക്തബാങ്കുകളിൽ രക്തക്ഷാമം രൂക്ഷമായതോടെ രോഗികളും ബന്ധുക്കളും വലയുകയാണ്. കൊറോണ വൈറസ് ഭീതിയിൽ ജനങ്ങൾ ആശുപത്രിയിലേയ്ക്ക് വരാൻ മടിച്ചതോടെ രക്തദാനത്തിന് ആളെത്തേടി അർബുദ രോഗികളും ശസ്ത്രക്രിയ കാത്തു കഴിയുന്നവരും നെട്ടോട്ടമോടുകയാണ്.

 

ആശുപത്രികളിലെ കൊറോണ ഐസൊലേഷൻ വാർഡുകളിൽ നിന്ന് ഒരു കാരണവശാലും രോഗം പകരില്ലെന്നും രക്തദാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവർത്തകർ ഉറപ്പിച്ചു പറയുന്നു അതിനാൽ ആരും പേടിക്കാതെ രക്തദാനത്തിനായി ആശുപത്രികളിൽ എത്താം. കോവിഡ് ഏറ്റവുമധികം ദുരിതത്തിലാക്കിയിരിക്കുന്നത് ആർ സി സിയിലടക്കം ചികിൽസ തേടുന്ന അർബുദ രോഗികളേയും പ്രസവ ശസ്ത്രക്രിയ ആവശ്യമുളളവരെയും അപകടങ്ങളിൽ പെടുന്നവരെയുമാണ്. രക്തവും രക്ത ഘടകങ്ങളും കിട്ടാക്കനിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അവിടെയും ഇവിടെയുമൊക്കെ രോഗബാധയുണ്ട് രക്തം, സൂചി എന്നിവ വഴി പകരും തുടങ്ങിയ വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങി സന്നദ്ധ രക്തദാനത്തിന് ആശുപത്രികളിലേയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് സംഭവിച്ചിരിക്കുന്നത്. ആശുപത്രികളിൽ ഐസൊലേഷനിൽ ആളുകളെ പാർപ്പിച്ചിരിക്കുന്നതും അളുകളെ ആശുപത്രികളിൽ നിന്നും അകറ്റുകയാണ്. ശസ്ത്രക്രിയയും മറ്റും നിശ്ചയിച്ചിരിക്കുന്ന രോഗികളുടെ ബന്ധുക്കൾ നെട്ടോട്ടത്തിലാണ്. സന്നദ്ധ രക്തദാനത്തിന് ജനങ്ങൾ മുന്നോട്ടു വന്നില്ലെങ്കിൽ ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥ ഉണ്ടാകും.