play-sharp-fill
പൗഡറിട്ട്, പുട്ടിയിട്ട്,ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല ആരോഗ്യമന്ത്രി ടീച്ചറമ്മയായത് : പ്രതിപക്ഷത്തിനെ കണക്കിന് ട്രോളി ജനീഷ് കുമാർ എം.എൽ.എ

പൗഡറിട്ട്, പുട്ടിയിട്ട്,ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല ആരോഗ്യമന്ത്രി ടീച്ചറമ്മയായത് : പ്രതിപക്ഷത്തിനെ കണക്കിന് ട്രോളി ജനീഷ് കുമാർ എം.എൽ.എ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് ശേഷം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓടി നടക്കുകയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി. ഓരോ മണിക്കൂറിലേയും വാർത്തകൾ ഭീതി പടർത്താതെ ജനങ്ങളിലേക്ക് എത്തിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ശ്രമിക്കുന്നുണ്ട്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ പരിഹസിക്കുന്നവർക്ക് മറുപടി നൽകുകയാണ് ജനീഷ് കുമാർ എംഎൽഎ രംഗത്ത് വന്നിരിക്കുകയാണ്.

പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യൽ ചെയ്ത്, ഡൈ ചെയ്ത് പത്രസമ്മേളനം നടത്തിയല്ല കേരളത്തിന്റെ ആരോഗ്യമന്ത്രി ടീച്ചറമ്മയായത് എന്നാണ് ജനീഷ് കുമാർ എംഎൽഎ പ്രതിപക്ഷത്തിന് നൽകിയ മാസ് മറുപടി. കൊറോണ വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ആഞ്ഞടിച്ചത്. അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജനുവരി 30നാണ് കേരളത്തിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. അപ്പോൾതന്നെ അരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വൈറസിനെതിരെ പ്രതിരോധം തീർത്തു, നമ്മൾ വിജയിച്ചു. പിന്നീട് പത്തനംതിട്ടയിൽ എത്തി’ ജനീഷ് കുമാർ പറഞ്ഞു.

ലോകം മുഴുവൻ ഒരുമിച്ചുനിന്നു മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യത്തിൽ കേരള നിയമസഭയിലെ പ്രതിപക്ഷം ഇങ്ങനെ അധപതിക്കരുതെന്നും ജനീഷ് കുമാർ എം.എൽ.എ കൂട്ടിച്ചേർത്തു.