video
play-sharp-fill
ദേവനന്ദയുടെ ദുരൂഹ മരണത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ചേർത്തലയിൽ വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ കാണാതായി ; പരീക്ഷാ സമ്മർദ്ദത്തിനൊപ്പം തട്ടിക്കൊണ്ട് പോകൽ സംശയത്തിൽ പൊലീസ്

ദേവനന്ദയുടെ ദുരൂഹ മരണത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ചേർത്തലയിൽ വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ കാണാതായി ; പരീക്ഷാ സമ്മർദ്ദത്തിനൊപ്പം തട്ടിക്കൊണ്ട് പോകൽ സംശയത്തിൽ പൊലീസ്

സ്വന്തം ലേഖകൻ

ചേർത്തല: ദേവനന്ദയുടെ തിരോധാനത്തിന്റെയും പിന്നീട് ഉണ്ടായ ദുരൂഹ മരണത്തിന്റെയും ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ചേർത്തലയിൽ വീട്ടിൽ നിന്നും പരീക്ഷ എഴുതുവാൻ സ്‌കൂളിലേക്ക് പോയ
പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായി. പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടിൽ ഉദയകുമാർ, ഗായത്രി ദമ്പതികളുടെ മകൾ ആരതിയെയാണ് (15) വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകും വഴി കാണാതായാത്.

പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പത്താം ക്ലാസ് പരീക്ഷ ആയതിനാൽ രാവിലെ വിദ്യാർത്ഥിനി വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയെന്ന് മാതാപിതാക്കൾ പറയുന്നത്. വീട്ടിൽ നിന്ന് അര കിലോമീറ്റർ ദൂരം മാത്രമാണ് സ്‌കൂളിലേക്കുണ്ടായിരുന്നത്. രാവിലെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനി ഇറങ്ങുമ്പോൾ പരീക്ഷയുടെ സമ്മർദ്ദം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ വീട്ടിൽ നിന്ന് വിദ്യാർത്ഥിനി ഇറങ്ങുമ്പോൾ പരീക്ഷയുടെ സമ്മർദ്ദം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സ്‌കൂളിലേക്ക് വിദ്യാർത്ഥി എത്താതിരുന്നതോടെ ക്ലാസ് അധ്യാപിക പ്രധാന അധ്യാപികയെ വിവരം അറിയിക്കുകയും വീട്ടുകാരെ അറിയിക്കുകയുമായിരുന്നു.

എന്നാൽ മകൾ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് ഇറങ്ങി എന്ന് മാതാപിതാക്കൾ പറഞ്ഞതോടെയാണ് ആശങ്കയ്ക്ക് തുടക്കമായത്. വീട്ടുകാരും നാട്ടുകാരും സ്‌കൂൾ അധികൃതരും ചേർന്ന് നടത്തിയ അന്വേണത്തിൽ രാവിലെ ഒൻപതരയ്ക്ക് ഓട്ടോക്കാർ കുട്ടിയെ ജംഗ്ഷനിൽ വച്ച് കണ്ടതായി പറയുന്നു. ഇതോടെ ചേർത്തല ഡി.വൈ.എസ്പിയുടെ നേതൃത്വത്തിൽ എസ്‌ഐ റോബിൻ അടങ്ങുന്ന സംഘം വിശദമായ അന്വേഷണം ഈആരംഭിച്ചു. കുട്ടി പോകാൻ ഇടയുള്ള സ്ഥലങ്ങൾ അടുത്ത സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

സംശയാസ്പദമായ രീതിയിൽ ആരേയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പരിശോധിക്കാനാണ് പൊലീസ് നീക്കം. കുട്ടി സഞ്ചരിച്ച വഴിയിലെ സി.സി കാമറയും പരിശോധിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.