video
play-sharp-fill
കൊറോണ വൈറസ് : പയ്യന്നൂർ പെരിങ്ങോം സ്വദേശിയുടെ റൂട്ട് മാപ്പ് ഇന്നു വൈകിട്ട് പുറത്തു വിടും

കൊറോണ വൈറസ് : പയ്യന്നൂർ പെരിങ്ങോം സ്വദേശിയുടെ റൂട്ട് മാപ്പ് ഇന്നു വൈകിട്ട് പുറത്തു വിടും

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച പയ്യന്നൂർ പെരിങ്ങോം സ്വദേശിയുടെ റൂട്ട് മാപ്പ് ഇന്നു വൈകിട്ടോടെ പുറത്തിറങ്ങും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. ഡിഎംഒ ചെയർമാൻ ആയ മെഡിക്കൽ ബോർഡിൽ എട്ട് മെഡിക്കൽ ടീമാണുള്ളത്.

 

കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, തളിപ്പറമ്പ് , പയ്യന്നൂർ താലൂക്കാശുപത്രികളിലെ മെഡിക്കൽ ഓഫീസർമാരും കമ്യൂണിറ്റി മെഡിസിൻ വിഭാഗവും ചേർന്നതാണ് മെഡിക്കൽ ടീം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ 12 പേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അൽപസമയത്തിനകം മാറ്റും. അമ്മാവനും മകനും ഇതിലുൾപ്പെടും. സെക്കൻഡറി കോൺടാക്ട് ഉള്ളവരുടെ പട്ടിക തയ്യാറാക്കും. വൈകീട്ടോടെ റൂട്ട് മാപ്പും കോൺടാകട് ലിസ്റ്റും പുറത്തുവിടാനാണ് തീരുമാനം.