
ഏഴാം ക്ലാസ്സ് വരെയുള്ള കൊല്ലപ്പരീക്ഷകൾ ഒഴിവാക്കി: വിദ്യാർത്ഥികളെ തോൽപിക്കാൻ പാടില്ലെന്ന ചട്ടം ഇക്കൊല്ലവും പാലിക്കും: ഇത്തവണത്തെ വിജയം ഈ രീതിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഏഴാം ക്ലാസ്സ് വരെയുള്ള കൊല്ലപ്പരീക്ഷകൾ ഒഴിവാക്കി. ഓണ പരീക്ഷയുടേയും ക്രിസ്മസ് പരീക്ഷയുടേയും മാർക്കുകളുടെ ശരാശരി നോക്കി ഗ്രേഡായി പരിഗണിച്ചായിരിക്കും ഇത്തവണ വാർഷിക മാർക്കും വിജയത്തിന്റെ ഗ്രേഡും പ്രഖ്യാപിക്കുന്നത്.
എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തും. എന്നാൽ അവർക്ക് ക്ലാസുകൾ നടത്തില്ല. എഴുവരെയുള്ള ക്ലാസ്സുകളിൽ വിദ്യാർത്ഥികളെ തോൽപിക്കാൻ പാടില്ലെന്ന ചട്ടം ഇക്കൊല്ലവും പാലിക്കും എന്നാണ് അധികൃതർ നൽകുന്ന അറിയിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വാർഷിക പരീക്ഷ ഒഴിവാക്കിയുള്ള ഗ്രേഡ് നിർണയ സമ്പ്രദായം ഇതാദ്യമല്ല. വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം വാർഷിക പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാർക്കുകൾ പരിഗണിക്കുക പതിവാണ്. ഈ രീതിയാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും നടപ്പാക്കാൻ പോകുന്നത്.ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ വേനലവധി നേരത്തെ ആരംഭിച്ചു.