പ്രളയകാലത്ത് വള്ളമുണ്ടാക്കി ജീവൻ രക്ഷിച്ച കൃപാസനം പത്രം കൊറോണക്കാലത്ത് രക്ഷയുമായി എത്തിയില്ല: കൊറോണ ഭീതിയിൽ കൃപാസനം പത്രത്തിന്റെ ധ്യാനകേന്ദ്രം അടച്ചു പൂട്ടി; കൊറോണയ്‌ക്കെതിരെ കൃപാസനത്തിന്റെ മാജിക് ഏറ്റില്ല
തേർഡ് ഐ ബ്യൂറോ
കോട്ടയം: പ്രളയകാലത്ത് കൃപാസനം പത്രം ഉപയോഗിച്ച് വള്ളമുണ്ടാക്കി ഒഴുക്കി രക്ഷപെട്ട വിശ്വാസി കൊറോണ കാലത്ത് എന്തു ചെയ്യുകയാണെന്ന് അന്വേഷിക്കേണ്ടി വരും..! കാരണം മറ്റൊന്നുമല്ല,കൊറോണകാലത്ത് കൃപാസനം പത്രത്തിന്റെ പ്രസാധകരായ ധ്യാന കേന്ദ്രം അധികൃതർ, കേന്ദ്രം അടച്ചു പൂട്ടിയിട്ടുണ്ട്. പ്രളയകാലത്ത് വീടിന്റെ മുകൾ വരെ വെള്ളം കയറിയപ്പോൾ, രക്ഷപെട്ടത് കൃപാസനം പത്രം ഉപയോഗിച്ച് വള്ളം ഉണ്ടാക്കി വെള്ളത്തിൽ ഇട്ടതിനെ തുടർന്നാണെന്നുള്ള യുവതിയുടെ സാക്ഷ്യം പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഇതോടെയാണ് കൊറോണക്കാലത്ത് കൃപാസനം അടച്ചു പൂട്ടിയത് ചർച്ചയായി മാറിയിരിക്കുന്നത്. കൊറോണക്കാലത്ത് കൃപാസനം പത്രത്തിന്റെ ധ്യാന കേന്ദ്രം അടച്ചു പൂട്ടിയത് വൻ ഹിറ്റായ ട്രോളുകളായി സോഷ്യൽ മീഡിയയിൽ മാറിയിരുന്നു. ലോകത്തെ മാരക രോഗങ്ങൾക്കു മുതൽ മനുഷ്യന്റെ ജീവിതത്തിലെ വരെ പ്രശ്‌നങ്ങൾക്കു വരെ പരിഹാരം കാണാൻ തങ്ങൾക്കു സാധിക്കുമെന്നാണ് കൃപാസനം പത്രം അധികൃതർ നേരത്തെ പരസ്യം ചെയ്തിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ കൃപാസനം പത്രം വച്ചു പ്രാർത്ഥിച്ച നിരവധി ആളുകൾക്കു തങ്ങളുടെ കാര്യങ്ങൾ സാധിച്ചതായുമായിരുന്നു കൃപാസനം പത്രം അധികൃതർ നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ, എല്ലാം കൊറോണ വന്നതോടെ പൊളിയുകയായിരുന്നു. കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കൃപാസനം പത്രത്തിന്റെ ആലപ്പുഴയിലെ ധ്യാന കേന്ദ്രം അടച്ചു പൂട്ടുകയായിരുന്നു. തുടർന്നു ധ്യാന കേന്ദ്രം അധികൃതർ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്നും ധ്യാന കേന്ദ്രത്തിലെ ചടങ്ങുകൾ ഒന്നും നടക്കില്ലെന്നും പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ സാമൂഹ്യമാധ്യമങ്ങളിൽ കൃപാസനം പത്രത്തിന് എതിരെ വലിയ ട്രോളാണ് നടക്കുന്നത്. കോറൊണ വൈറസ് ബാധ കേരളത്തിൽ പ്രഖ്യാപിച്ചതോടെ മാതാഅമൃതാനന്ദമയിമഠം, വിശ്വാസികൾക്കു നൽകുന്ന അനുഗ്രഹവും, ഉമ്മവയ്പ്പും അടക്കമുള്ളവ നിർത്തിയിരുന്നു. ഇതേ തുടർന്ന് വൻ ട്രോളുകൾ സജീവമായിരുന്നു.