മീനടത്ത് കൊറോണ എന്ന് വാട്‌സപ്പിൽ വ്യാജ പ്രചാരണം: ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുക്കും; കർശന നടപടി എന്ന് ജില്ലാ കളക്ടർ
എ.കെ ശ്രീകുമാർ
കോട്ടയം: മീനടത്ത് കൊറോണ ബാധസ്ഥിരീകരിച്ചതായി വ്യാജ ഓഡിയോ സന്ദേശം. ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന നിസാർ എന്നയാൾ ആന്നെന്ന് പറഞ്ഞാണ് ഓഡിയോ പ്രചാരണം നടത്തിയിരിക്കുന്നത്. ഓഡിയോ സന്ദേശം ജില്ലാ കളക്ടർക്കും , എഡിഎമ്മിനും , ജില്ലാ മെഡിക്കൽ ഓഫിസർക്കും തേർഡ് ഐ ന്യൂസ് ലൈവ് ഓഡിയോ സന്ദേശം അയച്ചു നൽകി. ഇതേ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ആരോഗ്യവകുപ്പിന് നിർദേശം നൽകി.
തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പമ്പാടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാർ പാമ്പാടി പൊലീസിൽ പരാതി നൽകും. ഈ സംഭവത്തിൽ പരാതി ലഭിച്ചാൽ ഉടൻ തന്നെ കേസെടുക്കുമെന്ന് പാമ്പാടി സി.ഐ യു. ശ്രീജിത്ത് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബ്ദ സന്ദേശത്തുലുള്ള ആൾ ആരാണന്ന് തിരിച്ചറിയുന്നതിനായി സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കുന്ന നടപടികൾ ജില്ല സൈബർ സെല്ല് ആരംഭിച്ചു. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാനും ശക്തമായ നീരീക്ഷണവുമായി മുന്നോട്ടു പേകാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉൾ അടക്കം ഇങ്ങനെ ….
ഞാനാണ് പാമ്പാടിയിൽ നിന്ന് നിസാറാണ് എന്ന പേരിലാണ് സന്ദേശം തുടങ്ങുന്നത്. പ്രസിഡന്റ് ബിജു സാഹിബിനെ വിളിച്ചിട്ട് കിട്ടുന്നില്ല. രാജേഷിനെ വിളിച്ചിട്ട് കിട്ടുന്നില്ല. ബിജു സാഹിബിനെ വിളിച്ചിട്ട് സ്ഥിരീകരിച്ചിട്ട് വിവരം പറയാം എന്നാണ് കരുതിയിരുന്നത്. ഞാൻ ഹെൽത്ത് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ ലഭിച്ച വിവരം ആണ്. പാമ്പാടി മീനടത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗികമായി നാളെ വൈകിട്ട് വിവരം പുറത്ത് വിടും. മീനടത്ത് , അതായത് റാന്നിയിൽ പോയ ഡ്രൈവർ മീനടത്തുകാരന്റെ കൂട്ടുകാരനാണ്. ഇവർ തമ്മിൽ മൂന്നു ദിവസം മദ്യപിച്ചിരുന്നു.ഇത് കൂടാതെ 15 പേർ ടുർ പോയിരുന്നു.ഇവരും നിരീക്ഷണത്തിലാണ്. ഇവർക്കും കൊറോണ ബാധ ഉണ്ടെന്നാണ് സന്ദേശം.