play-sharp-fill
കൊറോണ വൈറസ് : യൂറോപിൽ നിന്നുള്ള എല്ലാ യാത്രകളും 30 ദിവസത്തേക്ക് നിർത്തിവെച്ച് യുഎസ് ; യുകെയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി

കൊറോണ വൈറസ് : യൂറോപിൽ നിന്നുള്ള എല്ലാ യാത്രകളും 30 ദിവസത്തേക്ക് നിർത്തിവെച്ച് യുഎസ് ; യുകെയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി

സ്വന്തം ലേഖകൻ

വാഷിങ്ടൺ: കൊറോണ വ്യാപനം തടയുന്നതിനായി യൂറോപിൽ നിന്നുള്ള എല്ലാ യാത്രകളും 30 ദിവസത്തേക്ക് നിർത്തിവെച്ച് യുഎസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ സമയം യു.കെയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.

 

പുതിയ കേസുകൾ ഞങ്ങളുടെ രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ അടുത്ത 30 ദിവസത്തേക്ക് യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി നിർത്തിവയ്ക്കും വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നും ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

121 രാജ്യങ്ങളിൽ പടർന്നതോടെ കൊറോണ വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് കടുത്ത നിയന്ത്രണങ്ങളിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.