play-sharp-fill
എൻ്റെ ആനയില്ലെങ്കിൽ ഒരാനയും വേണ്ട..! തിരുനക്കര ശിവനെതിരെ കളിച്ച ആന ലോബിയ്ക്കു വൻ തിരിച്ചടി നൽകി തിരുനക്കരയപ്പൻ; ശിവനെ വിലക്കിയ ആന ലോബിയുടെ ഒരാനയും തിരുനക്കര മഹാദേവക്ഷേത്രത്തിൽ എഴുന്നെള്ളില്ല; കൊറോണ എത്തിയതോടെ ആനയെ ഒഴിവാക്കി ഉത്സവത്തിന് എഴുന്നെള്ളിക്കുക ജീവതയെ

എൻ്റെ ആനയില്ലെങ്കിൽ ഒരാനയും വേണ്ട..! തിരുനക്കര ശിവനെതിരെ കളിച്ച ആന ലോബിയ്ക്കു വൻ തിരിച്ചടി നൽകി തിരുനക്കരയപ്പൻ; ശിവനെ വിലക്കിയ ആന ലോബിയുടെ ഒരാനയും തിരുനക്കര മഹാദേവക്ഷേത്രത്തിൽ എഴുന്നെള്ളില്ല; കൊറോണ എത്തിയതോടെ ആനയെ ഒഴിവാക്കി ഉത്സവത്തിന് എഴുന്നെള്ളിക്കുക ജീവതയെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുനക്കര മഹാദേവന്റെ കൊമ്പൻ തിരുനക്കര ശിവനെ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നെള്ളിക്കാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ ആന ലോബിയ്ക്കു വൻ തിരിച്ചടി. കൊമ്പന്മാരെ നിരത്തി നിർത്തി കമ്മിഷൻ അടിയ്ക്കാനും, ചില ആന ഉടമകൾക്കു തിരുനക്കര പൂരത്തിന് സ്വന്തം ആനയെ എഴുന്നെള്ളിച്ചു പേരെടുക്കാനുമുള്ള തന്ത്രമാണ് കൊറോണ വന്നതോടെ പൊളിഞ്ഞത്.

ദേവസ്വം ബോർഡ് ലക്ഷക്കണക്കിന് രൂപ മുടക്കി ചികിൽസ നല്കികി, മദപ്പാട് മാറി എഴുന്നെള്ളത്തിന് സജ്ജനായ കൊമ്പന് ആരോഗ്യ സ്ഥിതി മോശമാണെന്നു വനം വകുപ്പിനെക്കൊണ്ടു സർട്ടിഫിക്കറ്റ് എഴുതി വാങ്ങിച്ച് എഴുന്നെള്ളത്തിൽ നിന്നും അകറ്റി നിർത്താനിരുന്നു ഇക്കുറി ആന ലോബിയുടെ ശ്രമം. ഈ ശ്രമമാണ് കൊറോണ വൈറസ് ബാധ എത്തിയതോടെ തകർന്നടിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വർഷങ്ങളിൽ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവ സമയത്തും, പ്രത്യേകിച്ച പകൽപ്പൂരത്തിനും കൊമ്പൻ തിരുനക്കര ശിവനെ എഴുന്നെള്ളിക്കാൻ സാധിച്ചിരുന്നില്ല. മദപ്പാടിനെ തുടർന്നാണ് കൊമ്പന് എഴുന്നെള്ളത്തിന് അവസരം ലഭിക്കാതിരുന്നത്. എന്നാൽ, ഇക്കുറി മദപ്പാട് കാലം കഴിഞ്ഞ് , സുഖ ചികിത്സ പൂർത്തിയാക്കി കൊമ്പൻ എഴുന്നെള്ളത്തിനായി അണിഞ്ഞൊരുങ്ങി തയ്യാറായി എത്തിയിരുന്നു. ഇതിനിടെ ആനയെ എഴുന്നെള്ളിക്കാതിരിക്കാൻ ആന ഫിറ്റ് അല്ലെന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമായാണ് ആന ലോബി രംഗത്ത് എത്തിയത്.

ശിവനെ എഴുന്നെള്ളിക്കാതെ ഉത്സവവും പൂരവും നടത്താനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധം ഉയർത്താനുള്ള നീക്കത്തിലായിരുന്നു ആന പ്രേമികൾ. ഇതിനിടെയാണ് കൊറോണ ബാധ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആഘോഷച്ചടങ്ങളുകൾ മാറ്റി വയ്‌ക്കേണ്ടി വന്നു. ഇത് തിരിച്ചടിയായത് ആനയെ ബുക്ക് ചെയ്തു നിർത്തിയിരുന്ന വൻ ഉടമകൾക്കും ആന ലോബിയ്ക്കുമാണ്.

തിരുനക്കര ശിവനെ ഒഴിവാക്കി സ്വന്തം ആനയെ അടക്കം തിരുനക്കര ഉത്സവത്തിനും പൂരത്തിനും ഇറക്കാൻ തന്ത്രം ഒരുക്കിയിരുന്ന സംഘത്തിനാണ് ഇതോടെ വൻ തിരിച്ചടി ലഭിച്ചിരിക്കുന്നത്. മഹാദേവകന്റെ സ്വന്തം കൊമ്പനെ തഴഞ്ഞ് സ്വകാര്യ കൊമ്പൻമാരുടെ ലോബിയ്ക്കു മുന്നിൽ മുട്ട് മടക്കാനുള്ള നീക്കമാണ് മഹാദേവൻ തന്നെ ഇടപെട്ട് തടഞ്ഞിരിക്കുന്നത്.