play-sharp-fill
തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റ് മാർച്ച്  14 ന്; ആനയില്ല, പകരം എഴുന്നെള്ളിക്കുന്നത് ജീവിതയെ; ഉത്സവബലിയ്ക്കു പോലും ആളു കൂടരുതെന്നു നിർദേശം: പകൽപ്പൂരം ജൂണിൽ നടത്താൻ ആലോചന

തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റ് മാർച്ച്  14 ന്; ആനയില്ല, പകരം എഴുന്നെള്ളിക്കുന്നത് ജീവിതയെ; ഉത്സവബലിയ്ക്കു പോലും ആളു കൂടരുതെന്നു നിർദേശം: പകൽപ്പൂരം ജൂണിൽ നടത്താൻ ആലോചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആനയും ആഘോഷവും ഒഴിവാക്കി തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം. മാർച്ച് 14 ന് കൊടിയേറ്റിയ ശേഷം ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയാവും നടക്കുക.


ഉത്സവത്തിന് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ മാത്രം നടത്താൻ ക്ഷേത്രം ഉപദേശകസമിതി തീരുമാനിച്ചു. കലാപരിപാടികളും, തിരുനക്കരപ്പൂരവും അടക്കമുള്ളവ ഒഴിവാക്കാൻ തീരുമാനിച്ച ഉപദേശക സമിതി, ഇവ ജൂണിൽ നടക്കുന്ന അൽപ്പശി ഉത്സവത്തിന്റെ ഭാഗമായി നടത്തുന്നതിനും തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രിയുടെ അഭിപ്രായത്തിനു വിധേയമായാവും, ജൂണിൽ ഉത്സവം ആഘോഷപൂർവം നടത്തുക. ക്ഷേത്രത്തിലെ ഉത്സവത്തിനും ആഘോഷങ്ങൾക്കും ആറാട്ടിനും ആനയ്ക്കു പകരം ജീവിത ഉപയോഗിക്കുന്നതിനും തീരൂമാനം ആയിട്ടുണ്ട്. ആറാട്ട് വഴിയിൽ പറ എടുക്കേണ്ടെന്നും, ആറാട്ട് സദ്യ ഒഴിവാക്കാനും തീരുമാനം ആയിട്ടുണ്ട്.

ശ്രീബലി, ഉത്സവബലി, വിളക്ക് എന്നീ ക്ഷേത്ര ചടങ്ങുകൾ മാത്രം എല്ലാ ദിവസവും നടക്കും. ഉത്സവബലി ദർശനത്തിന് എല്ലാ ദിവസവും എത്താതെ, ഏതെങ്കിലും ഒരു ദിവസം മാത്രം എത്താൻ ഭക്തർ ശ്രമിക്കണമെന്നും ഉപദേശക സമിതി അഭ്യർത്ഥിച്ചു. പള്ളിവേട്ടയുടെയും, ആറാട്ടിന്റെ തിരിച്ചെഴുന്നെള്ളിപ്പിന്റെയും സമയം തന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നും ക്ഷേത്രം ഉപദേശക സമിതി അറിയിച്ചു.

പ്രസിഡന്റ് ബി.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായിരിക്കുന്നത്. വൈസ് പ്രസിഡന്റ് സി.ആർ രാജൻ ബാബു, സെക്രട്ടറി ടി.സി വിനയചന്ദ്രൻ, ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ആർ.വരദരാജൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ടി.രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.