play-sharp-fill
കൊറോണ വൈറസ് : ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ ആഘോഷങ്ങൾ ഒഴിവാക്കി; തിരുനക്കരയിലും  നാഗമ്പടത്തും വടവാതൂരിലും ആഘോഷമില്ല

കൊറോണ വൈറസ് : ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ ആഘോഷങ്ങൾ ഒഴിവാക്കി; തിരുനക്കരയിലും നാഗമ്പടത്തും വടവാതൂരിലും ആഘോഷമില്ല

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ ആഘോഷങ്ങൾ ഒഴിവാക്കി. തിരുനക്കര ക്ഷേത്രത്തിലെ ഉത്സവം 14ന് ആരംഭിക്കും എന്നാൽ ഉത്സവത്തിനോടുനുബന്ധിച്ച് നടക്കുന്ന കലാപരിപാടികൾ പകൽപൂരം തുടങ്ങിയവ എല്ലാം ഒഴിവാക്കി. ഉത്സവമായി ബന്ധപ്പെട്ട ആചാരങ്ങൾ മാത്രമായിരിക്കും ഇത്തവണ നടത്തുക. കോട്ടയം, മേജർ വടവാതൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ആഘോഷങ്ങൾ ഒഴിവാക്കി.


 

കലാപരിപാടികളും അന്നദാനവും ഉൾപ്പെടെയുള്ളവ ഒഴിവാക്കി ക്ഷേത്രച്ചടങ്ങുകൾ ‘മാത്രമാക്കി തിരുവുത്സവം ഇക്കൊല്ലം നടത്തുവാൻ ക്ഷേത്ര ഉപദേശക സമിതിയുടെ അടിയന്തിര യോഗം തീരുമാനമെടുത്തു. കൂടാതെ എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രാങ്കണത്തിൽ രണ്ടാം ശനിയാഴ്ച തോറും നടത്തിവന്നിരുന്ന ധർമ്മ പ്രബോധനവും ധ്യാനവും ഈ മാസം ഉണ്ടായിരിക്കുന്നതല്ലെന്ന് യൂണിയൻ സെക്രട്ടറി ആർ രാജീവ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group