play-sharp-fill
കൊറോണ വൈറസ്: വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിൽ വന്നവർ ,അവരുമായി സമ്പർക്കമുള്ളവർ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ആരാധനകളിൽ നിന്നും വിട്ടു നിൽക്കണം; സി.എസ്.ഐ ആരാധാനലയങ്ങളിൽ നിന്ത്രണങ്ങൾ ഏർപ്പെടുത്തി ബിഷപ്പ് തോമസ് ഉമ്മൻ തിരുമേനി സർക്കുലർ പുറപ്പെടുവിച്ചു

കൊറോണ വൈറസ്: വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിൽ വന്നവർ ,അവരുമായി സമ്പർക്കമുള്ളവർ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ആരാധനകളിൽ നിന്നും വിട്ടു നിൽക്കണം; സി.എസ്.ഐ ആരാധാനലയങ്ങളിൽ നിന്ത്രണങ്ങൾ ഏർപ്പെടുത്തി ബിഷപ്പ് തോമസ് ഉമ്മൻ തിരുമേനി സർക്കുലർ പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത് സാഹചര്യത്തിൽ സി.എസ്.ഐ ആരാധാനലയങ്ങളിൽ നിന്ത്രണങ്ങൾ ഏർപ്പെടുത്തി. സി.എസ്.ഐ ബിഷപ്പ് തോമസ് ഉമ്മൻ തിരുമേനിയാണ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലറിൽ പറയുന്ന നിർദ്ദേങ്ങൾ ഇങ്ങനെ. വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിൽ വന്നവർ ,അവരുമായി സമ്പർക്കമുള്ളവർ ജലദോഷം, പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർ നിർബന്ധമായും ആരാധനകളിൽ നിന്നും വിട്ടു നിൽക്കേണ്ടതാണ്. മാർച്ച് 31 വരെ മാറ്റിൻസ് ആരാധന ക്രമീകരിക്കുന്നത ഉചിതമായിരിക്കും . വിശദ്ധ സംസർഗ്ഗ ശുശ്രൂഷ ആചരിക്കുന്നു എങ്കിൽ പട്ടക്കാരൻ കൈകൾ അണുവിമുക്തമാക്കി വീഞ്ഞു നൽകുന്ന സപൂണിൽ ചുണ്ടിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോഴത്തെ പ്രത്യക സാഹചര്യത്തിൽ വീഞ്ഞു നൽകുന്നതിന് കപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ഓരാൾ ഉപയോഗിച്ച കപ്പ് മറ്റൊരാൾ വീണ്ടും കഴുകി ഉപയോഗിക്കാൻ പാടില്ല. കൈയ്യസൂരി പങ്കു വയക്കുമ്പോൾ പരസ്പരം കൈകൂപ് പി ആശംസിക്കാവുന്നതാണ്. നോമ്പ് ആരാധനകൾ, വീട്ടു പ്രാർഥനകൾ മറ്റു കൂട്ടായ്മ യോഗങ്ങൾ , സംഘടന യോഗങ്ങൾ എന്നിവ നടത്തുന്നതിന് പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ചും ചർച്ച്ു കമ്മിറ്റി കൂടി ആലോചിച്ചും യുക്തമായ തീരുമാനം എടുക്കുവാൻ ഇടവക പട്ടക്കാരനെ ചുമതലപ്പെടുത്തുന്നു. ദൈവാലങ്ങളിൽ ഭക്ഷണകൂട്ടായ്മ നടത്തുവാൻ പാടില്ല. മഹായിടവക തലത്തിൽ നടത്തുവാൻ നിശ്ചിയിച്ചിരുന്ന പ്രീമാരിറ്റൽ കൗൺസിലിംഗ് , വി.ബി.എസ് ട്രെയിനിംഗ് ക്യാമ്പുകൾ പട്ടക്കാരുടെ നോമ്പുകാല ധ്യാനം അത്മായ സംഘടന വാർഷിക ധ്യാനം സ്ത്രീജന സഖ്യം, കാലമേള എന്നിവ മാറ്റിവച്ചു. എപ്രിൽ ാദ്യവാരം വി.ബി.എസ്. നടത്തുവാൻ നിശ്ചിയിച്ചിരുന്ന സഭകൾ അത് ഒഴിവാക്കണം. ഇനി ഒരു അറിയിപ്പ് കിട്ടിയിട്ട് പുതിയ തീയതി തീരുമാനിക്കാവു. കഠിനമായ ചൂട് പരിഗണിച്ച് ആരാധന സമയം പുനക്രമീകരിക്കുന്നതിന് ചർച്ച് കമ്മിറ്റിയുമായി ആലോചിച്ച് ഇടവക പട്ടക്കാരനോ ശുശ്രൂഷകനോ തീരുമാനം എടുക്കാവുന്നതാണ്. സംസ്ഥാന സർക്കാർ നൽകുന്ന നിർദേശങ്ങൾ മുഴുവൻ പാലിക്കണം