മാർച്ച് 31 വരെ ബിവറേജസ് ഷോപ്പുകൾ അടച്ചിടും..! വാട്‌സഅപ്പിലെ പ്രചാരണത്തിനു പിന്നിലെ സത്യം ഇങ്ങനെ; കുടിയന്മാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ..?
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകൾ മാർച്ച് 31 വരെ അടച്ചിടുമെന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം. വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും പ്രചാരണം നടത്തിയിരുന്നത്. എന്നാൽ, വാർ്ത്ത വ്യാജമാണെന്നും ബിവറേജസ് ഷോപ്പ് അടച്ചിടുന്നതു സംബന്ധിച്ചു യാതൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്നും ബിവറേജസ് കോർപ്പറേഷൻ മാനേജിംങ് ഡയറക്ടർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ചൊവ്വാഴ്ച ഉച്ച മുതലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ബിവറേജസ് ഷോപ്പുകൾ അടച്ചിടുമെന്ന പ്രചാരണം ശക്തമായത്. ഏതോ ചാനലിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമായിരുന്നു വാട്‌സ്അപ്പിലെയും, ഫെയ്‌സ്ബുക്കിലെയും പ്രചാരണം. പ്രചാരണം ശക്തമായതോടെ ബിവറേജസ് ഷോപ്പുകളിൽ വൻ തിരക്കും ഉണ്ടായി. ഉച്ച മുതൽ തന്നെ മദ്യം സ്റ്റോക്ക് ചെയ്യാൻ മദ്യപാനികൾ ഇവിടെ ഓടിയെത്തി. ബിവറേജസ് ഷോപ്പുകളിൽ വൻ വിൽപ്പനയാണ് നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നാണ് യാഥാർത്ഥ്യം അറിയാനായി ആളുകൾ തേർഡ് ഐ ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങളെ ബന്ധപ്പെട്ടത്. ഇതോടെയണ് തേർഡ് ഐ ന്യൂസ് ബ്യൂറോ ബിവറേജസ് കോർപ്പറേഷൻ എം.ഡിയെ ബന്ധപ്പെട്ടത്. ഇതോടെയാണ് സംസ്ഥാനത്ത് ബിവറേജസ് ഷോപ്പ് അടച്ചിടാൻ യാതൊരു വിധ തീരുമാനവും എടുത്തിട്ടില്ലെന്നു വ്യക്തമാക്കിയത്. പത്തനംതിട്ടയിലെ കൊറോണ ബാധിതരിൽ ഒരാൾ മദ്യം വാങ്ങിയ ബിവറേജസ് കോർപ്പറേഷന്റെ ഷോപ്പ് താല്കാലികമായി അടച്ചിടാൻ മാത്രമാണ് നിർദേശം നൽകിയിരിക്കുന്നതെന്നും കോർപ്പറേഷൻ അറിയിച്ചു.