കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഒരു രാജ്യം മുഴുവനും ഐസോലേഷനിൽ ; ഇറ്റലിയിൽ പൊതുപരിപാടികൾ നിരോധിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ ഒരു രാജ്യം മുഴുവനും ഐസോലേഷനിൽ. കോറോണ ഭീതിയിൽ ഇറ്റലിയിലെ മുഴുവൻ ആളുകളോടും വീടുകളിൽ കഴിയാൻ സർക്കാർ നിർദ്ദേശിച്ചു. പൊതുപരിപാടികളും സർക്കാർ നിരോധിച്ചു. ഇതോടെ ആറു കോടി മനുഷ്യർ ഫലത്തിൽ കോറോണ ഭീതിയിൽ ഐസോലേഷൻ വാർഡിലാകും
ഇറ്റലി പ്രധാനമന്ത്രി ജുസെപ്പെ കോൻതെയാണ് നിയന്ത്രണങ്ങൾ രാജ്യം മുഴുവൻ വ്യാപിപ്പിച്ചതായി പ്രഖ്യാപിച്ചത്. ‘ ഇനി കൂടുതൽ സമയമില്ല. എല്ലാ നടപടികളുടെയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. നമ്മുടെ ഭാവി നമ്മുടെ തന്നെ കൈയിലാണ്’ പ്രധാനമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ‘ഞാൻ ഇനി വീട്ടിലായിരിക്കും. ഇറ്റലി മുഴുവുൻ സംരക്ഷിത പ്രദേശമായിരിക്കും’ ആൻതെ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ പൊതുപരിപാടികളും, സിനിമ, നാടകം, വിവാഹങ്ങൾ, കായിക മൽസരങ്ങൾ, എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ മൂന്നുവരെ സ്‌കുളുകളും സർവകലാശാലകളും പ്രവർത്തിക്കില്ല. കൊറോണയെ തുടർന്ന് ഇത്തരത്തിൽ കടുത്ത നിയന്ത്രണം ഒരു രാജ്യം ഏർപ്പെടുത്തുന്നത് ആദ്യമായാണ്.
ഇറ്റലിയിൽ കൊറോണ വൈറസ് മൂലം ഇതിനകം 463 പേരാണ് മരിച്ചത്. 9172 പേർ ഇപ്പോൾ രോഗ ബാധിതരാണ്.അതേസമയം ലോകത്തെ വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 111000 ആയി. 3890 പേർക്കാണ് ഇതുവരെ രോഗം മൂലം ജീവൻ നഷ്ടമായത്.