കനാലിൽ നിന്നും തിരിച്ചു കയറാൻ കൂട്ടാക്കാതെ കുളിപ്പിക്കാനിറക്കിയ ആന ; ഉത്സവത്തിന് തിടമ്പേറ്റിയത് മാരുതി ഒമിനി വാനിൽ ;വ്യത്യസ്തമായ എഴുന്നെള്ളിപ്പ് തൃശ്ശൂരിൽ
സ്വന്തം ലേഖകൻ
തൃശ്ശൂർ : ക്ഷേത്രഭാരവാഹികളെ കുഴപ്പിച്ച് തിടമ്പേറ്റാൻ എത്തിച്ച ആന. ഉത്സവത്തിന് തിടമ്പേറ്റാൻ എത്തിച്ച ആന കുളിപ്പിക്കാൻ ഇറക്കിയ കനാലിൽ നിന്ന് ഇറങ്ങിയില്ല. ഇതോടെ ആനയ്ക്ക് പകരം ഒമിനി വാനിൽ തിടമ്പേറ്റിയതോടെ ക്ഷേത്രം വേറിട്ട എഴുന്നളളിപ്പിന് സാക്ഷിയായി.
തൃശൂർ പീച്ചി തുണ്ടത്ത് ദുർഗ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുളിക്കാൻ ഇറക്കിയ ആന തിരിച്ച് കയറാതായോടെ വേറിട്ട എഴുന്നളളിപ്പ് നടന്നത്. തിടമ്പേറ്റുന്നതിന് മന്നോടിയായി കുളിപ്പിക്കാൻ കനാലിൽ ഇറങ്ങിയ ചോപ്പീസ് കുട്ടിശങ്കരൻ എന്ന ആനയാണ് തിരിച്ച് കയറാൻ തയ്യാറാവാതിരുന്നത്. ഇതോടെയാണ് ആനയ്ക്ക് പകരം ഒമിനി വാനിൽ തിടമ്പേറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
് ആനയെ കുളിപ്പിക്കാനായി വെളത്തിൽ ഇറങ്ങിയ ആന തിരികെ കയറാൻ കൂട്ടാക്കാതെ രണ്ടര മണിക്കൂറോളം നേരം വെള്ളത്തിൽ തന്നെ കിടക്കുകയായിരുന്നു. കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരിൽ രസിച്ചുകിടന്ന ആനയെ തിരിച്ച് കയറ്റാൻ പപ്പാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും ആന അനങ്ങാൻ കൂട്ടാക്കുകയായിരുന്നു.
തുടർന്ന് ആറ്റിൽ നിന്നും കയർ ബന്ധിച്ച് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമവും വിഫലമായി. രാവിലെ ഒൻപത് മണിക്ക് കുളിക്കാനിറങ്ങിയ ആന ഒരു മണിയോടെയാണ് കരയ്ക്ക് കയറിയത്. തുടർന്ന്, വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയ്ക്ക് എഴുന്നള്ളിപ്പിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.