
കൊറോണ വൈറസ്: രോഗികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൊറോണ വൈറസ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ . കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രി വ്യക്തമാക്കിയത് .
ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു .10 പേരാണ് ജില്ലയിലെ ആശുപത്രികളിൽ എസൊലേഷനിലുള്ളത്. ഇതിൽ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. രോഗബാധിതരുമായി പ്രാഥമിക സമ്പർക്കമുള്ള 150 പേരുണ്ട്. 58 പേർ രോഗികളുമായി അടുത്ത ബന്ധം പുലർത്തിവരാണെന്നും മന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0