സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുടേയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.കൊച്ചിയിൽ പെട്രോൾ വില 72.60 രൂപയും ഡീസൽ വില 66.87 രൂപയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 74.02 രൂപയും ഡീസൽ വില 68.21 രൂപയുമാണ്. കഴിഞ്ഞ ദിവസവും ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോളിന് 20 പൈസയുടെയും ഡീസലിന് 19 പൈസയുടെയും കുറവാണ് രേഖപ്പെടുത്തിയിരുന്നത്.