video
play-sharp-fill

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ ഉള്ളവർക്ക് വിലക്ക് ; ഖത്തറിൽ പ്രവേശിക്കരുത്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കലിയടങ്ങാതെ കൊറോണ വൈറസ് ലോകത്താകമാനം പടർന്ന് പിടിച്ചിരിക്കുകയാണ്. വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഖത്തർ.

ഇതോടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള എല്ലാത്തരം യാത്രക്കാർക്കും വിലക്ക് ബാധകമാണ്. ഖത്തറിൽ താമസ വിസയുള്ളവർ, വിസിറ്റ് വിസക്കാർ എന്നിവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്താറിൽ പ്രവേശിക്കാൻ കഴിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്ക് വന്നതോടെ അനിശ്ചിതമായി നീളും. ഇന്ത്യക്ക് പിറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഇറാൻ, ഇറാഖ്, ലെബനൻ, സൗത്ത് കൊറിയ,തായ്‌ലൻഡ്, നേപ്പാൾ, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാർക്കും ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം, ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഇന്ത്യയിൽ 39 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർ ഐസോലേഷനിലാണ്.