
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മൂന്നു ദിവസം അവധി; എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന കുട്ടികൾക്കും നിയന്ത്രണം; കൊറോണ ബാധിതരുമായി അടുത്തിടപഴകിയ കുട്ടികൾക്ക് പ്രത്യേക പരീക്ഷ
തേർഡ് ഐ ബ്യൂറോ
കോട്ടയം: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടർച്ചയായ മൂന്നു ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ അംഗൻവാടി, പോളിടെക്‌നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് ഒൻപതു മുതൽ 11 വരെ അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്‌കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.
പരീക്ഷ സെന്ററുകളിൽ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണം.