
തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരത്തിനും ആറാട്ടിനു തിരുനക്കര ശിവനെ എഴുന്നെള്ളിക്കണം; തിരുനക്കര ആനപ്രേമി സംഘം
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരത്തിനും ആറാട്ടിനും ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവനെ എഴുന്നെള്ളിക്കണമെന്നു തിരുനക്കര ആനപ്രേമി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡിനും ക്ഷേത്ര ഉപദേശക സമിതിയ്ക്കും നിവേദനം നൽകാനും ആനപ്രേമി സംഘം തീരുമാനിച്ചു.
കോട്ടയം അയ്യപ്പ സേവാ സംഘം ഹാളിൽ ചേർന്ന തിരുനക്കര ആന പ്രേമി സംഘത്തിന്റെ ആദ്യ യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. യോഗത്തിൽ ജയൻ തടത്തും കുഴിയുടെ അധ്യക്ഷത വഹിച്ചു. സുഖ ചികിത്സയ്ക്ക് ശേഷം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിചേരുന്ന ഗജരാജൻ തിരുനക്കര ശിവന് ഗംഭീര സ്വീകരണം ഒരുക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ആന പ്രേമി സംഘത്തിന്റെ പ്രസിഡന്റ് ടി.സി. രാമാനുജം, സെക്രട്ടറി സുരേഷ് അംബികാ ഭവൻ, ജനറൽ കൺവീനർ ജയകുമാർ തിരുനക്കര, ട്രഷറർ രാജേഷ് രാജൻ എന്നിവരെ തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി ജി.ഉദയശകർ, ജീ. രാജീവ്, വേണു സ്വസ്തിക്, പ്രവീൺ ചിറയിൽ എന്നിവരെയും, മേഖല കൺവീനർമാരായി ഗോപി കൃഷ്ണൻ (അയ്മനം) അജിത്ത് കുമാർ (മുട്ട മ്പലം) സനൽകുമാർ ( ചെങ്ങളം ) വിനോദ് കുമാർ ( കാരാപ്പുഴ ) സഞ്ചു തോട്ടത്തിൽ ചിറ (തെക്കും ഗോപുരം ) ശ്രീകാന്ത് ( വേളൂർ ) എന്നിവരെയും തിരഞ്ഞെടുത്തു.