അയ്യായിരം രൂപയും, റോയൽപാലസ് ഫുള്ളും കൈക്കൂലി…! തൈക്കാട്ടുശേരി പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് കെണിയിൽ കുടുക്കി; ആർത്തി തീരാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് കെണിയൊരുക്കി വിജിലൻസ്
എ.കെ ശ്രീകുമാർ
കോട്ടയം: അയ്യായിരം രൂപയും ഒരു റോയൽപാലസ് ഫുള്ളും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിലിജൻസ് സംഘം ഒരുക്കിയ കെണിയിൽ കുടുങ്ങി. ആലപ്പുഴ തൈക്കാട്ടുശേറി പഞ്ചായത്തിലെ ഓവർസിയർ ആലപ്പുഴ പുതിയകാവ് സ്വദേശിയായ എസ്.ഷാജിമോനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
ആലപ്പുഴ, വളമംഗലം സ്വദേശി തുറവൂർ പഞ്ചായത്തിലെ പൂച്ചക്കരയിൽ നാലു സെന്റിൽ വാണിജ്യ ആവശ്യത്തിനായി കെട്ടിടം നിർമ്മിക്കുന്നുണ്ടായിരുന്നു. ഈ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി, വിവിധ കാരണങ്ങൾ പറഞ്ഞ് ഇയാൾ നീട്ടുകയായിരുന്നു. ഈ അപേക്ഷയിൽ മാസങ്ങളായി തീരുമാനം ഉണ്ടായിട്ടുമില്ല. ഇതേ തുടർന്ന് ഈ ഫയിലിൽ തീരുമാനം എടുക്കാതിരിക്കുകയും, അപേക്ഷ പരമാവധി വൈകിപ്പിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെർമിറ്റ് നൽകുന്നതിനു രണ്ടു വണ സ്ഥല പരിശോധന നടത്തിയ ഉദ്യോഗസ്ഥർ, രണ്ടായിരം രൂപ വീതം കൈക്കൂലിയായി കൈപ്പറ്റുകയും ചെയ്തിരുന്നു. ഇതിനു ശേഷം വീണ്ടും അയ്യായിരം രൂപയും ഫുള്ളും കൈക്കൂലിയായി ആവശ്യപ്പെട്ടു. പിന്നീട് ഇത് സംബന്ധിച്ചു നിരന്തരം പണവും മദ്യവും ആവശ്യപ്പെട്ട് ഇടപെട്ടതോടെയാണ് ഇദ്ദേഹം പരാതിയുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ്കുമാറിനെ സമീപിച്ചത്.
തുടർന്ന് പരാതിക്കാരൻ വിജിലൻസ് ആലപ്പുഴ യൂണിറ്റ് ഡി.വൈ.എസ്.പി. എ.കെ വിശ്വനാഥനെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. തുടർന്നു, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ കുടുക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.
ഇയാൾ ആവശ്യപ്പെട്ട അയ്യായിരം രൂപയിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടി വിജിലൻസ് സംഘം നൽകി. തുടർന്നു മദ്യവും പണവും ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് തുറവൂർ ഭാഗത്തുള്ള ബേക്കറിയിൽ ബുള്ളറ്റ് ബൈക്കിൽ എത്തി പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയ സമയം പ്രതിയെ വിജിലൻസ് സംഘം പിടികൂടി. തുടർന്നു കൈക്കൂലി പണവും മദ്യവും ഉദ്യോഗസ്ഥനിൽ നിന്നും കണ്ടെത്തി.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി. എ. കെ. വിശ്വനാഥനെ കൂടാതെ പോലീസ് ഇൻസ്‌പെക്ടർമാരായ ബെന്നി കെ. വി., ഋഷികേശൻ നായർ, എൻ. ബാബുകുട്ടൻ, റിജു വി. എസ്., കെ. സദൻ, സബ്ബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, എ.എസ്.ഐ. മാരായ സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, പീറ്റർ അലക്‌സാണ്ടർ, മനോജ് ബി., പ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ എ. പി. ബിജിമോൻ, ജയലാൽ, അനൂപ് പി. എസ്., വിജു, അനസ് എ., വി. റ്റി. ബൈജു, കിഷോർ കുമാർ, ടി. വി. ജോസഫ്, ഷിജു എസ്. ഡി, എൻ. സുനീഷ്, കൃഷ്ണകുമാർ, നീതു മോഹൻ, പ്രദീപ് എം. പി., വി. പി. ഹരികുമാർ, ശിവൻകുട്ടി, ആന്റണി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.