പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ്സ് മാർച്ച് ; വൈക്കത്ത് സംഘർഷം
സ്വന്തം ലേഖകൻ
കോട്ടയം: ആഭ്യന്തര വകുപ്പിനെതിരെയുള്ള അഴിമതി ആരോപണം സി.ബി.ഐ അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ 19 കേന്ദ്രങ്ങളിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി. കോട്ടയത്ത് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ചങ്ങനാശേരിയിലും തൃക്കൊടിത്താനത്തും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയും പാമ്പാടി അയർക്കുന്നം എന്നിവിടങ്ങളിൽ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പും പാലായിൽ അഡ്വ: ടോമി കല്ലാനിയും മാർച്ച് ഉദ്ഘാടനം ചെയ്തു.
വൈക്കത്ത് ഡോ: പി.ആർ സോന മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോൾ പൊലീസ് പ്രവർത്തകര തള്ളി നീക്കിയതിനെ തുടർന്ന് സംഘർഷം ഉണ്ടായി. 3 പേർക്ക് പൊലീസിന്റെ മർദ്ദനമേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊൻകുന്നത്ത് അഡ്വ: പി.എ സലീം ,മണിമലയിൽ ജാൻസ് കുന്നപ്പള്ളി, കടുത്തുരുത്തിയിൽ റ്റി.ജോസഫ്, ഏറ്റുമാനൂർ കുഞ്ഞ് ഇല്ലംപള്ളിൽ, ഈരാറ്റുപേട്ടയിൽ തോമസ് കല്ലാടൻ, ഗാന്ധിനഗറിൽ ഫിലിപ്പ് ജോസഫ് ,എരുമേലിയിൽ പ്രഫ: പി.ജെ വർക്കി ,മേലുകാവിലും കിടങ്ങൂരിലും ബിജു പുന്നന്താനം, തലയോലപ്പറമ്പിൽ അഡ്വ:പി.പി.സിബിച്ചൻ എന്നിവർ മാർച്ച് ഉദ്ഘാടനം ചെയ്തു. വൈക്കത്ത് കോൺഗ്രസ്സ് മാർച്ചിനു നേരെ നടത്തിയ അതിക്രമത്തിൽ ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രതിഷേധിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു