play-sharp-fill
തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണം: പ്രതിയുടെ കൂടുതൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്; പ്രതിയെത്തിയത് വടക്കേ നടയിലെ മതിൽ ചാടിക്കടന്ന്; കയ്യിൽ കമ്പിവടിയും കരുതിയതായി പൊലീസ്

തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണം: പ്രതിയുടെ കൂടുതൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്; പ്രതിയെത്തിയത് വടക്കേ നടയിലെ മതിൽ ചാടിക്കടന്ന്; കയ്യിൽ കമ്പിവടിയും കരുതിയതായി പൊലീസ്

എ.കെ ജനാർദനൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രതിയുടെ കൂടുതൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. പ്രതിയുടെ മുഖം വ്യക്തമാകുന്ന സമീപ പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർക്കു ഗുരുതര വീഴ്ച സംഭവിച്ചു എന്നു വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്തു വന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ.

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ സ്‌ട്രോങ്ങ് റൂമിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ്, ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടാവ് കവർന്നിരിക്കുന്നത്. തിരുവതാംദേവസ്വം ബോർഡിന്റെ കോട്ടയം ഗ്രൂപ്പിൽപ്പെട്ട വലുതും ചെറുതുമായ എല്ലാ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വർണാഭരണങ്ങൾ അടക്കമുള്ളവ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമിനുള്ളിലാണ് സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടത്. ഇയാൾ സ്‌ട്രോങ് റൂമിൽ കിടന്നുറങ്ങുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ നാലു ജീവനക്കാർക്ക് എതിരെ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ടി.രാധാകൃഷ്ണപിള്ള തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിന്റെ വടക്കേ നടയിലെ മതിൽ ചാടിയാണ് പ്രതി ഉള്ളിൽ കയറിയത്. ആദ്യം സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു. ഇവിടെ നിന്നും ഇറങ്ങി കയ്യിൽ കരുതിയിരുന്ന കമ്പിപ്പാര ഉപയോഗിച്ച് , അയ്യപ്പന്റെ ശ്രീകോവിലിനു മുന്നിലെ രണ്ടു കാണിക്കവഞ്ചികളും ബലിക്കൽപ്പുരയ്ക്കു സമീപമുള്ള രണ്ടു കാണിക്കവഞ്ചികളും തകർത്തു പണം എടുത്തു. അയ്യായിരത്തോളം രൂപ ഇത്തരത്തിൽ കാണിക്കവഞ്ചികളിൽ നിന്നും കവർന്നതായാണ് വിവരം.
കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയുടെ പുറംപൂട്ട് പൊളിച്ചുവെങ്കിലും ഉള്ളിലെ പൂട്ട് പൊളിക്കാൻ കഴിയാതിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചു. പുലർച്ചെ വിവരം അറിഞ്ഞ ക്ഷേത്രം ജീവനക്കാർ സംഭവം പൊലീസിൽ അറിയിച്ചു.

ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ  ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സൈന്റിഫിക്ക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഇവർ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ നിന്നും പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചത്.  കുടുതൽ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പുലർച്ചെ മോഷണത്തിന് ശേഷം പ്രതി ക്ഷേത്രത്തിനു സമീപത്തെ ഇടവഴിയിലൂടെ നടന്നു പോകുന്നത് കണ്ടത്. ഈ സമയം ടീഷർട്ടായിരുന്നു പ്രതിയുടെ വേഷം. തോളിൽ ബാഗും തൂക്കിയിരുന്നു.