ആറ്റുകാൽ പൊങ്കാല : സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തും
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഞായറും തിങ്കളും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് ഉണ്ടായിരിക്കും 4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.
ആറ്റുകാൽ പൊങ്കാലയായ തിങ്കളാഴ്ച പുലർച്ചെ 4.30ന് കൊല്ലത്തുനിന്ന് യാത്രതിരിക്കുന്ന സ്പെഷ്യൽ ട്രെയിൻ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് സ്പെഷ്യൽ സർവീസുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം- കൊല്ലം ഭാഗത്തെ എല്ലാ സ്റ്റേഷനുകളിലും ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കും.വൈകുന്നേരം 4.30ന് കൊച്ചുവേളിയിൽ നിന്ന് നാഗർകോവിലിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമുണ്ടായിരിക്കും.