play-sharp-fill
തൃശൂരിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ആനകൾ ഇടഞ്ഞു; ഇടഞ്ഞത് ഊട്ടോളി അനന്തനും ഒളരിക്കര കാളിദാസനും;  തളക്കാൻ ശ്രമിച്ച പാപ്പൻമാരെ ക്ഷേത്രത്തിനു ചുറ്റും വിരട്ടി ഓടിച്ചു

തൃശൂരിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ആനകൾ ഇടഞ്ഞു; ഇടഞ്ഞത് ഊട്ടോളി അനന്തനും ഒളരിക്കര കാളിദാസനും;  തളക്കാൻ ശ്രമിച്ച പാപ്പൻമാരെ ക്ഷേത്രത്തിനു ചുറ്റും വിരട്ടി ഓടിച്ചു

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ആനകൾ ഇടഞ്ഞു. ഒളരിക്കര ക്ഷേത്രത്തിലും പീച്ചി ചുണ്ടത്തിൽ ഭഗവതി ക്ഷേത്രത്തിലുമാണ് ആനകൾ ഇടഞ്ഞത്. ജനവാസ മേഖലകളിൽ വച്ചാണ് രണ്ട് ആനകളും ഇടഞ്ഞതെങ്കിലും രണ്ടിനേയും തളച്ചതിനാൽ കൂടുതൽ അത്യാഹിതം സംഭവിച്ചില്ല.

 

ഒളരിക്കര ക്ഷേത്രത്തിൽ രാവിലെ ഒൻപതരയോടെയാണ് ആന ഇടഞ്ഞത്. ഒളരി ക്ഷേത്രം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഒളരിക്കര കാളിദാസൻ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടിന് ശേഷം ക്ഷേത്രത്തിൽ ദർശനത്തിന് കൊണ്ടു വന്ന ആന ക്ഷേത്രനടയിൽ വച്ചു പെട്ടെന്ന് ഇടയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് ആനയുടെ മുകളിൽ ഒരു പാപ്പാൻ ഉണ്ടായിരുന്നുവെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നാലെ ആന പാപ്പാൻമാരെ ക്ഷേത്രത്തിനു ചുറ്റും വിരട്ടി ഓടിച്ചു. ക്ഷേത്ര പരിസരത്തെ തെങ്ങും മറ്റു മരങ്ങളും കുത്തിമറിച്ചിട്ടു. തിരക്കേറിയ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്.

 

ആന ഇടഞ്ഞത് ആശങ്ക സൃഷ്ടിച്ചെങ്കിലും അധികം വൈകാതെ സ്ഥലത്ത് എത്തിയ എലിഫന്റ് സ്‌ക്വാഡ് ആനയെ തളച്ചു. പിന്നാലെയാണ് പീച്ചി ചുണ്ടത്തിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ട് വന്ന മറ്റൊരു ആന ഇടഞ്ഞത്. ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. ഈ ആനയേയും പിന്നീട് തളച്ചു.