സംസ്ഥാന പൊലീസിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല : സർക്കാർ അനുമതിയില്ലാതെ 145 വാഹനങ്ങൾ വാങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള പൊലീസിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . സർക്കാർ അനുമതിയില്ലാതെ ഡിജിപി ലോകനാഥ് ബെഹ്റ 145 വാഹനങ്ങൾ വാങ്ങിയെന്ന് ചെന്നിത്തലയുടെ പുതിയ ആരോപണം. ഇതിനു പുറമെ ,30 മൾട്ടി മീഡിയ പ്രൊജക്ടറുകളും അനുമതിയില്ലാതെ വാങ്ങി.
ഇത് പിന്നീട് സർക്കാർ റെഗുലറൈസ് ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.’സിഎജി രേഖകൾ ചോർന്നത് അന്വേഷിക്കട്ടെ. കൂടുതൽ രേഖകൾ ഇനിയും പുറത്തുവിടും. പൊലീസിലെ അഴിമതിയെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തുന്നില്ല . പ്രതിപക്ഷ നേതാവിന്റെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുകയാണെന്നും സർക്കാർ നടപടി ഫാസിസമാണെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0