മയിലണ്ണനാണ് എന്നെ ലോറിയിൽ കൊണ്ടുവന്നിറക്കിയത്, കുട്ടിയെ കൊണ്ട് വന്ന് തന്നാൽ പണം തരാമെന്ന് ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ;കുട്ടിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച നാടോടി സ്ത്രീ പൊലീസിനോട് പറഞ്ഞതിങ്ങനെ : സംഭവത്തിന് പിന്നിൽ അവയവക്കടത്ത് മാഫിയയോ..?

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം നാലാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമ ിച്ച നാടോടി സ്ത്രീയെ ചുറ്റിപ്പറ്റി ദുരൂഹത തുടരുന്നു. മയിലണ്ണൻ എന്ന പേരുള്ള ഒരാളാണ് തന്നെ ലോറിയിൽ കൊണ്ടിറക്കിയത് , കുട്ടിയെ കൊണ്ട് വന്ന് തന്നാൽ ഒരു ഡോക്ടർ പണം തരാമെന്ന് ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും അയാൾ പറഞ്ഞതായി പിടിയിലായ തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയായ നടോടി സ്ത്രീ ജ്യോതിലിംഗം (76) പൊലീസിന് മൊഴി നൽകി. ഇതോടെ സംഭവത്തിന് പിന്നിൽ അവയവക്കടത്ത് മാഫിയ ആണോ എന്ന സംശയം ബലപ്പെടുകയാണ്.

കഴിഞ്ഞ ദിവസമാണ് സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച തമിഴ്‌നാട്ടുകാരിയായ നാടോടി സ്ത്രീയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചത്.അതേസമയം,ജ്യോതിലിംഗം പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും, ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജ്യോതിയെ കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുറയിൽകുന്ന് എസ്.എൻ യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും, തുറയിൽകുന്ന് ചെറുചങ്ങനാട്ട് വീട്ടിൽ നോയൽ ഷാനി ദമ്പതികളുടെ മൂത്ത മകളുമായ ജാസ്മിനെയാണ് (9) വ്യാഴാഴ്ച രാവിലെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. രാവിലെ സ്‌കൂളിൽ പോകാൻ യൂണിഫോം ധരിച്ചെത്തിയ ജാസ്മിനെ അടുത്തുള്ള കടയിൽ നിന്ന് മുളക് പൊടി വാങ്ങാൻ അമ്മ പറഞ്ഞുവിട്ടു. ഈ സമയം പ്രാകൃതവേഷം ധരിച്ച് നടന്നുവരുകയായിരുന്ന നാടോടി സ്ത്രീ ‘മോളെ വരുന്നോ’യെന്ന് ചോദിച്ച് കൈയിൽ കടന്നുപിടിച്ചു. പേടിച്ച് നിലവിളിച്ച് പെൺകുട്ടി അടുത്തുള്ള ഷാജിയുടെ വീട്ടിൽ ഓടിക്കയറി വിവരം പറഞ്ഞു. അപ്പോഴേക്കും നാടോടി സ്ത്രീ ഏറെ ദൂരം പോയിരുന്നു. തുടർന്ന് യുവാക്കൾ ബൈക്കിലെത്തി തുറയിൽകുന്ന് ക്ഷേത്രത്തിന് സമീപം വച്ച് ഇവരെ തടഞ്ഞുനിർത്തുകയും ശേഷം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

തുടരെ തുടരെ കുട്ടികളെ കാണാവുന്ന സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി ഉണ്ടാവുന്നതിനാൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.