play-sharp-fill
തൃക്കാകര നഗരസഭയിൽ യുവതിയുടെ പൂരപ്പാട്ട് : പെൺകെണിക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവതി നഗരസഭ ഓഫീസിൽ കയറി അസഭ്യം പറഞ്ഞതായി പരാതി

തൃക്കാകര നഗരസഭയിൽ യുവതിയുടെ പൂരപ്പാട്ട് : പെൺകെണിക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവതി നഗരസഭ ഓഫീസിൽ കയറി അസഭ്യം പറഞ്ഞതായി പരാതി

സ്വന്തം ലേഖകൻ

കൊച്ചി: പെൺകെണിക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവതി തൃക്കാകര നഗരസഭ ഓഫീസിൽ കയറി അസഭ്യം പറഞ്ഞതായി പരാതി. വൈസ് ചെയർമാനെയും ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞെന്നാണ് ആരോപണം. ബ്യൂട്ടി പാർലറിന്റെ ലൈസൻസ് ആവശ്യത്തിനായി ആണ് നഗരസഭയിൽ യുവതി എത്തിയത്. എന്നാൽ ലൈസൻസ് ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് നഗരസഭ ഓഫീസിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.


യുവ വ്യവസായിയെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി ബലം പ്രയോഗിച്ചു നഗ്‌നഫോട്ടോയെടുത്തു ബ്ലാക്ക്മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്നും ഇറങ്ങിയതെ ഉള്ളു യുവതി. ജയിലിൽ നിന്നാണ് വരുന്നതെന്നാണ് പരിചയപ്പെടുത്തിയാണ് യുവതി ഓഫീസിലേക്കെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബ്യൂട്ടി പാർലറിന്റെ ലൈസൻസിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയതാണെന്ന് പറഞ്ഞപ്പോൾ ആരോഗ്യവിഭാഗത്തിലേക്കയച്ചു. സാങ്കേതിക പിഴവുമൂലം ലൈസൻസ് നൽകാനാകില്ലെന്ന് പറഞ്ഞ ഹെൽത്ത് ഇൻസ്പെക്ടറെയാണ് ഇവർ ആദ്യം അസഭ്യം പറഞ്ഞത്. പിന്നീട് വൈസ് ചെയർമാന്റെ ചേംബറിൽ കയറിയും അസഭ്യവർഷം ആവർത്തിച്ചു. പൊലീസ് എത്തിയപ്പോഴേക്കും യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.

 

ഇവരോടൊപ്പമുണ്ടായിരുന്ന പുരുഷനെ കൗൺസിലർമാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. സംഭവത്തിൽ നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഓഫീസിൽ കയറി അസഭ്യം പറയൽ, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, ഹെൽത്ത് ഇൻസ്പെക്ടറെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള പരാതി.