‘രവി പൂജാരിയുടെ ക്വട്ടേഷന് ഇട നിലക്കാരായത് കേരള പൊലീസിലെ ഉദ്യോഗസ്ഥർ’; രണ്ട് കോടി രൂപ തട്ടിയതായി രവി പൂജാരി: മൊഴി സ്ഥിരീകരിച്ച് എഡിജിപി
സ്വന്തം ലേഖകൻ
കാസർകോട്: ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി. പുറത്തു വന്ന ഈ ശരിയാണ് എന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി.
കാസർഗോഡ് വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ടോമിൻ ജെ.തച്ചങ്കരി ഈ വിഷയത്തിൽ സ്ഥിരീകരണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട്് കൂടുതൽ വിവരങ്ങൾ എഡിജിപി പുറത്ത് വിട്ടില്ല. പത്ത് വർഷം മുമ്പാണ് ക്വട്ടേഷനിൽ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ, രവിപൂജാരിയെ കാസർകോട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ കൂടി പ്രതിചേർക്കുമെന്നും എഡിജിപി ടോമിൻ ജെ.തച്ചങ്കരി വ്യക്തമാക്കി. കാസർഗോഡ് ബേവിഞ്ച വെടിവെപ്പ് കേസിലടക്കമാണ് രവി പൂജാരിയെ പ്രതി ചേർക്കുക. ഈ രണ്ട് സംഭവങ്ങളിലും തനിക്ക് പങ്കുള്ളതായി രവി പൂജാരി കഴിഞ്ഞദിവസം ബെംഗളൂരുവിൽ നടത്തിയ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. കള്ളപ്പണവിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പിൽ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷൻ.