play-sharp-fill
പെങ്ങളൂട്ടി ഇനി വേറെ ലെവലിലേയ്ക്ക്: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു

പെങ്ങളൂട്ടി ഇനി വേറെ ലെവലിലേയ്ക്ക്: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു

സ്വന്തം ലേഖകൻ

ഡൽഹി: ആലത്തൂർ എംപി രമ്യാ ഹരിദാസിനെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. കോൺഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ പട്ടികയിൽ രമ്യാ ഹരിദാസും ഇടം പിടിച്ചിരിക്കുന്നത്. അഞ്ച് ജനറൽ സെക്രട്ടറിമാർ,40 സെക്രട്ടറിമാർ,അഞ്ച് ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ ഉൾപെടുത്തിയാണ് യൂത്ത് കോൺഗ്രസ് ദേശീയ സമിതി പുന:സംഘടിപ്പിച്ചത്.

 

 

സംസ്ഥാന കോൺഗ്രസിലെ യുവനേതാക്കളിൽ ജനപിന്തുണയിൽ മുന്നിലുള്ളവരിൽ ഒരാളാണ് രമ്യാ ഹരിദാസ്,വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന രമ്യഹരിദാസ് കെ.എസ്.യു വിൽ നിന്നും യൂത്ത്‌കോൺഗ്രസ് നേതൃനിരയിലേക്ക് എത്തുകയായിരുന്നു.നിലവിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ആയി പ്രവർത്തിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2015 ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ തെരെഞ്ഞെടുക്കപെട്ട രമ്യ ഹരിദാസ് 2019 ൽ ആലത്തൂരിൽ നിന്നും ലോക്‌സഭയിലെത്തുകയായിരുന്നു.ഇടത് കോട്ടയായ ആലത്തൂരിലെ രമ്യയുടെ വിജയം രാഷ്ട്രീയ രംഗത്ത് ഞെട്ടലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പ്രവർത്തകർ പെങ്ങളൂട്ടി എന്നാണ് രമ്യയെ സംബോധന ചെയ്തത്.