കോട്ടയം റെയിൽവേ സ്റ്റേഷനിലെ പാർക്കിംങ് ഏരിയയിൽ മോഷ്ടാക്കളുടെ വിളയാട്ടം: ബൈക്കും ഓട്ടോറിക്ഷയും പത്തു ഹെൽമറ്റുകളും കവർന്നു; കുടുംബശ്രീ പൈസ പിരിക്കാൻ മാത്രം..!
എ.കെ ജനാർദനൻ
കോട്ടയം: നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനിലെ പാർക്കിംങ് മൈതാനത്ത് കൊള്ളക്കാരുടെ വിളയാട്ടം. കിട്ടുന്ന വണ്ടികളുടെയെല്ലാം പൂട്ട് തകർത്തു മോഷണം നടത്തുന്ന സംഘം, പാർക്കിംങ് മൈതാനത്ത് വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒരു ബൈക്കും, ഓട്ടോറിക്ഷയും, പത്തിലേറെ ഇരുചക്ര വാഹന യാത്രക്കാരുടെ ഹെൽമറ്റുമാണ് മോഷണ സംഘം കവർന്നെടുത്തത്. പാർക്കിംങ് ഫീസ് പിരിച്ചെടുക്കുന്ന കുടുംബശ്രീ പാർക്കിങ് മൈതാനത്തെത്തുന്ന വാഹനങ്ങളുടെ സുരക്ഷിയുടെ കാര്യത്തിൽ യാതൊരു വിധ ഉത്തരാവാദിത്വവും ഇല്ലാതെയാണ് വാഹനങ്ങൾ സൂക്ഷിക്കുന്നതെന്നാണ് പരാതി.
കുടുംബശ്രീയുടെ ഉടമസ്ഥതയിലുള്ള പാർക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷികപ്പെട്ട ഏഴോളം ബൈക്കുകളുണ്ട്. ഇതു സംബന്ധിച്ചു ഇതുവരെയും ഇവർ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പല സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ചു കൊണ്ടു വന്നവയാണ് ഈ ബൈക്കുകൾ എന്നതാണ് ആരോപണം. ഇതുവരെയും ഈ ബൈക്കുകളുടെ ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർക്കിംങ് പ്ലാസാ നിർമ്മാണത്തിനായി മൈതാനം മുഴുവനും പൊളിച്ചു കുളമാക്കി ഇട്ടിയിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ മൈതാനം പൊളിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത്. ഇത്തരത്തിൽ റോഡിൽ പോലും പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നു പോലും കുടുംബശ്രീയുടെ നേതൃത്വത്തിൽ പിരിവ് നടത്തുന്നുണ്ട്. എന്നാൽ, ഈ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിൽ കുടുംബശ്രീ ക്രമീകരണം ഒരുക്കിയിട്ടില്ല.
ഇവിടെ നിന്നും കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടു വാഹനങ്ങളും, നിരവധി ഹെൽമറ്റുകളുമാണ് മോഷണം പോയത്. ഒരു ബൈക്കും, ഒരു ഓട്ടോറിക്ഷയും രണ്ടു ദിവസത്തിനിടെ മോഷണം പോയി. പത്ത് ഹെൽമറ്റുകളും മോഷണം പോയതിൽ ഉൾപ്പെടുന്നു. ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും കൃത്യമായി ഫീസ് ഇടാക്കുന്നുണ്ടെങ്കിലും, ഈ തുകയ്ക്കു അനുസരിച്ചുള്ള സുരക്ഷ ഒരുക്കാൻ കുടുംബശ്രീ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. റോഡിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.
വാഹനം പാർക്ക് ചെയ്യുമ്പോൾ ഫീസ് ഈടാക്കുന്നവർ, വാഹനം എടുത്തുകൊണ്ടു പോകുന്നവർ ആരാണെന്നു നോക്കാറുപോലുമില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് കൂടാതെയാണ് വിവിധ കേസുകളിൽപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ വാഹനങ്ങൾ മോഷ്ടാക്കൾ ഇവിടെ ഉപേക്ഷിക്കുന്നത്. ഇത്തരം വാഹനങ്ങൾ മാസങ്ങളോളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടാൽ പോലും കുടുംബശ്രീ അധികൃതർ വിവരം അറിയിക്കാറില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസും കുടുംബശ്രീ അധികൃതരും കർശന നടപടി സ്വീകരിക്കണമെന്നാണ് ഇവിടെ സ്ഥിരമായി എത്തുന്ന യാത്രക്കാർ ആവശ്യപ്പെടുന്നത്.