എ.എൻ.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാർ : എം.ടി.രമേശ് ജനറൽ സെക്രട്ടറിയായി തുടരും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പട്ടിക പ്രഖ്യാപിച്ചു. എ.എൻ.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാർ. എം.ടി.രമേശ് ജനറൽ സെക്രട്ടറിയായി തുടരും. എ.പി.അബ്ദുള്ളക്കുട്ടി വൈസ്.പ്രസിഡന്റായി തുടരും.
10 വൈസ് പ്രസിഡൻറുമാരും നാല് ജനറൽ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിൽ ഇടം നേടിയത് . ജെ.ആർ.പദ്മകുമാറിനെ ട്രഷറർആയും . എം.എസ്.കുമാർ, ബി.ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരെ പാർട്ടി വക്താക്കളായും നിയമിച്ചു.

 

 

 

ഭാരവാഹി പട്ടികയുടെ മൂന്നിലൊന്ന് ഭാഗം സ്ത്രീകൾക്കായി മാറ്റിവച്ചുവെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
കെ.എസ്.രാധാകൃഷ്ണൻ, സദാനന്ദൻ മാസ്റ്റർ, ജി.രാമൻനായർ, ജെ.പ്രമീളദേവി, വി.വി.രാജൻ, വി.ടി.രമ, എം.എസ്.സമ്പൂർ എന്നിവരാണ് മറ്റ് വൈസ് പ്രസിഡൻറുമാർ, ജോർജ് കുര്യൻ, പി.കെ.സുധീർ, സി.കൃഷ്ണകുമാർ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group