play-sharp-fill
ക്ഷേത്രത്തിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ജാതി പ്രശ്‌നമല്ല, പക്ഷെ അമ്പലത്തിലെ ടോയ്‌ലെറ്റിൽ കാര്യം സാധിക്കണമെങ്കിൽ ജാതി പ്രശ്‌നമാണ് ; ജാതി തിരിച്ചുള്ള ടോയ്‌ലെറ്റുകൾ തൃശൂരിൽ

ക്ഷേത്രത്തിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ജാതി പ്രശ്‌നമല്ല, പക്ഷെ അമ്പലത്തിലെ ടോയ്‌ലെറ്റിൽ കാര്യം സാധിക്കണമെങ്കിൽ ജാതി പ്രശ്‌നമാണ് ; ജാതി തിരിച്ചുള്ള ടോയ്‌ലെറ്റുകൾ തൃശൂരിൽ

സ്വന്തം ലേഖകൻ

തൃശ്ശൂർ: കാലം പുരോഗമിച്ചപ്പോൾ സാക്ഷര കേരളത്തിലെ അമ്പലങ്ങളിൽ കയറി ദൈവത്തെ ദർശിക്കണമെങ്കിൽ ഒരുപരിധി വരെ ജാതി പ്രശ്‌നമല്ലാതായി മാറിയിട്ടുണ്ട്. തൃശൂരിൽ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ബ്രാഹ്മണർക്ക് വേണ്ടി മാത്രമായി ടോയ്‌ലെറ്റ് നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾ, പുരുഷന്മാർ, ബ്രാഹ്മണർ എന്നിങ്ങനെ മൂന്ന് ബോർഡുകൾ വെച്ച ടോയ്‌ലെറ്റുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ശൗചാലയങ്ങളുടെ ചിത്രങ്ങൾ ആരോ ഒരാളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ജാതിയത വെളിവാക്കുന്ന രീതിയിൽ ടോയ്‌ലെറ്റുകൾക്ക് മുന്നിൽ ബോർഡ് വെച്ച ക്ഷേത്ര ഭാരവാഹികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപക പ്രതിഷേധമുയർന്നതോടെ പുറപ്പെടാ ശാന്തിക്ക് വേണ്ടി തയ്യാറാക്കിയ ടോയ
്‌ലെറ്റാണ് ഇതെന്നും അതുകൊണ്ടാണ് അത്തരം ഒരു ബോർഡ് സ്ഥാപിച്ചതെന്നും വിശദീകരണം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ പുറപ്പെടാ ശാന്തി എന്ന് ബോർഡ് വെക്കാമായിരുന്നു എന്നും എന്തുകൊണ്ട് ബ്രാഹ്മണർ എന്ന് ബോർഡ് വെച്ചു എന്ന മറുചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

നിരവധി പേരാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ജാതീയതയുടെ പ്രതിഫലനമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നതെന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു. അതേസമയം, സംഭവത്തെ ന്യായീകരിച്ച് ഒരുകൂട്ടം രംഗത്തെത്തുകയും ചെയ്തു. പൂജ ചെയ്യുന്ന പൂജാരിമാർക്ക് അശുദ്ധിപാടില്ലാത്തത് കൊണ്ടാവും ഇങ്ങനെ പ്രത്യേക ടോയ്‌ലെറ്റ് എന്നും കമന്റുകൾ ഉയർന്നു. എന്തായാലും സംഭവം ഇതിനോടകം തന്നെ ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്.