മാസംന്തോറും അയ്യായിരം രൂപയുടെ മരുന്ന് വേണം, വിലക്കുറവുള്ള കടനോക്കിയാണ് തിരുവനന്തപുരത്തേക്ക് പോയത് ; നെടുവീർപ്പെട്ട് സുരേന്ദ്രന്റെ ഭാര്യ പ്രമീള

മാസംന്തോറും അയ്യായിരം രൂപയുടെ മരുന്ന് വേണം, വിലക്കുറവുള്ള കടനോക്കിയാണ് തിരുവനന്തപുരത്തേക്ക് പോയത് ; നെടുവീർപ്പെട്ട് സുരേന്ദ്രന്റെ ഭാര്യ പ്രമീള

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തലസ്ഥാനത്ത് കെഎസ്ആർടിസിയുടെ മിന്നൽ സമരമാണ് ഹൃദ്‌രോഗിയായ സുരേന്ദ്രന്റെ ദാരുണാന്ത്യത്തിന് വഴിയൊരുക്കിയത്.മാസംന്തോറും അയ്യായിരം രൂപയും മരുന്ന് വേണം. വിലക്കുറവുള്ള കടനോക്കിയാണ് തിരുവനന്തപുരത്തേക്ക് സുരേന്ദ്രൻ പോയതെന്ന് ഭാര്യ പ്രമീള പറഞ്ഞു.

മരുന്നുവാങ്ങി ഉച്ചയ്ക്ക് മുൻപേ വരാമെന്നു പറഞ്ഞിരുന്നു. എന്നാൽ സമരം കാരണം ആശുപത്രിയിലെത്തിക്കാനും ആയില്ല. മൃതദേഹം കൊണ്ടുവരാൻ സ്വന്തം വീടു പോലുമില്ലെന്ന് പ്രമീള പറഞ്ഞു. മരുന്ന് വാങ്ങി മണിക്കൂറുകൾ കാത്തു നിന്നെങ്കിലും മിന്നൽ പണിമുടക്ക് ആരംഭിച്ചതോടെ ബസ് കിട്ടാതെ വന്നതോടെ ഭക്ഷണവും മരുന്നുമെല്ലാം മുടങ്ങിയതായും അവർ പറഞ്ഞു.

ലോറി ഡ്രൈവറായിരുന്ന സുരേന്ദ്രന് മുന്ന് വർഷം മുൻപ് ഹൃദയാഘാതമുണ്ടായതോടെ ജോലിയും വരുമാനവുമില്ലാതെയായി. പെൺമക്കളുടെ കല്യാണത്തിനായി വീടും വിൽക്കേണ്ടി വന്നതിനാൽ ബന്ധുവീടുകളാണ് ഈ കുടുംബത്തിന്റെ ഏകആശ്രയം