play-sharp-fill
ബസുകൾ പിന്നെ ആകാശത്താണോ നിർത്തിയിടുക: കെ.എസ്.ആർ.ടി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

ബസുകൾ പിന്നെ ആകാശത്താണോ നിർത്തിയിടുക: കെ.എസ്.ആർ.ടി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് . സമരത്തിനിടെ ഒരു യാത്രക്കാരൻ മരിക്കാനിടയായ സംഭവം വലിയ വിമർശനം സർക്കാർ നേരിടുമ്പോഴാണ് സെക്രട്ടറി ന്യായീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

 

ഇതേ തുടർന്ന് ജീവനക്കാർക്കെതിരെ ജ്യാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബസുകൾ പിന്നെ ആകാശത്താണോ നിർത്തിയിടുക എന്ന് ചോദിച്ച് രൂക്ഷമായ ഭാഷയിലാണ് കാനം പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കെ.എസ്.ആർ.ടി.എസ് ബസ് നടുറോഡിൽ പാർക്ക് ചെയ്തതല്ല ബ്ലോക്ക് ഉണ്ടാകാൻ കാരണമെന്നും സംഭവം സർക്കാർ അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. സമരം നടത്തുന്ന ബസുകൾ റോഡിൽ നിർത്തിയിട്ടതുമൂലം യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാനും വൈകിയത്.

 

എന്നാൽ ബസുകൾ തലങ്ങും വിലങ്ങും നിർത്തിയിട്ടത് മര്യാദകേടാണെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ശബളം വാങ്ങുന്നതെന്നും ഗതാഗത മന്ത്രി കടംകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.