video
play-sharp-fill
ദേവനന്ദയെ കൃത്യം ഒരുവർഷം മുൻപും കാണാതായിട്ടുണ്ടായിരുന്നു ; അന്ന് അവൾ പറഞ്ഞത് ഒരു അമ്മൂമ്മ കൂട്ടിക്കൊണ്ട് പോയെന്നാണ് പറഞ്ഞത്, പട്ടി കുരച്ചപ്പോൾ അമ്മൂമ്മ പോയെന്നും പറഞ്ഞു : അയൽവാസിയായ തയ്യൽക്കാരി മിനി വിവരിക്കുന്നതിങ്ങനെ

ദേവനന്ദയെ കൃത്യം ഒരുവർഷം മുൻപും കാണാതായിട്ടുണ്ടായിരുന്നു ; അന്ന് അവൾ പറഞ്ഞത് ഒരു അമ്മൂമ്മ കൂട്ടിക്കൊണ്ട് പോയെന്നാണ് പറഞ്ഞത്, പട്ടി കുരച്ചപ്പോൾ അമ്മൂമ്മ പോയെന്നും പറഞ്ഞു : അയൽവാസിയായ തയ്യൽക്കാരി മിനി വിവരിക്കുന്നതിങ്ങനെ

സ്വന്തം ലേഖകൻ

കൊല്ലം : ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. അതേസമയം കൃത്യം ഒരു വർഷം മുൻപ് സമാനമായ സാഹചര്യത്തിൽ കാണാതായിരുന്നതായി റിപ്പോർട്ട്.

അന്ന് ഞങ്ങൾ വല്ലാതെ പേടിച്ചു കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ തിരിച്ചു വന്നു എങ്കിലും അവൾ പേടിച്ചു വിറച്ചായിരുന്നു വീട്ടിൽ വന്നത് കാര്യങ്ങൾ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് എന്നെ കൊണ്ടപോയത് ഒരു അമ്മൂമ്മ ആണെന്നാണ് . എന്നാൽ അങ്ങനെ ഒരു അമ്മൂമ്മയെ അവിടെ ഒന്നും കാണാനില്ലായിരുന്നു ദേവനന്ദയുടെ അമ്മ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്നെ ആയിരുന്നു ആ സംഭവവും. അച്ഛൻ കൊണ്ടുവന്ന ടാബ് എടുക്കാൻ വേണ്ടി കുഞ്ഞമ്മയുടെ വീട്ടിൽ പോയതാ . ആ സമയത്തായിരുന്നു അവളെ കാണാതായത്. എന്നാൽ എങ്ങോട്ട് പോയി എന്ന് ചോദിച്ചപ്പോൾ അവൾ വ്യക്തമായി ഒന്നും പറഞ്ഞില്ല .

ഒരുവർഷം മുൻപ് നടന്ന ദേവനന്ദയെ തിരോധാനത്തെ കുറിച്ച് …മിനി വിവരിക്കുന്നതിങ്ങനെ, അന്ന് ഞാൻ തയ്ച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഇവിടെ വന്ന് നിൽക്കുകയായിരുന്നു. മോൻ അകത്ത് നിൽക്കുകയായിരുന്നു. മോനും ഇറങ്ങി വന്നു. കുട്ടിക്ക് ഉടുപ്പില്ലായിരുന്നു. ഞാൻ ചോദിച്ചു എന്തിനാ കരയുന്നതെന്ന്. ധന്യയുടെ മോളാണോ എന്ന് ചോദിച്ചു. അപ്പോൾ തലയാട്ടി. അതു കഴിഞ്ഞ് ബന്ധു സുനിത ചേച്ചിയെ വിളിച്ചു. ധന്യയുടെ മകൾ അവിടെ ഉണ്ടോന്ന് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ സുനിത ഉണ്ടെന്നും ഉണ്ടെന്ന് പറഞ്ഞു.

ഞാൻ ഇവിടെ വന്നു നിൽക്കുന്നുവെന്ന് പറഞ്ഞു. വിളിച്ച് ചോദിക്കട്ടേ എന്ന് സുനിത ചേച്ചി പറഞ്ഞു. ഇതിനിടെ എന്റെ കൈ തട്ടി തെറിപ്പിച്ച് പോവുകയായിരുന്നു. ഞാൻ കൂടെ പോയി. പിന്നെ എവിടെ പോയെന്ന് കണ്ടില്ല. കുറേ സമയം കഴിഞ്ഞപ്പോൾ അമ്മ ധന്യ തന്നെ കാര്യം ചോദിച്ചു. അപ്പോൾ കുട്ടി കാര്യം പറഞ്ഞു.

വീട്ടിന് മുൻപിൽ അമ്മൂമ്മ വന്നു. അമ്മൂമ്മ വിളിച്ചപ്പോൾ കൂടെ പോയി എന്നും. ഈ ആന്റിയുടെ വീട്ടിന് അടുത്ത് എത്തിയപ്പോൾ പട്ടി കുരച്ചു. ഇതോടെ അമ്മൂമ്മ പോയി. അതോടെ ആന്റിയുടെ വീട്ടിലേക്ക് പോയി എന്നാണ് പറഞ്ഞത്. എന്തോ അദൃശ്യമായിട്ടുള്ള രീതിയാണ്. ഇപ്പോഴത്തെ സംഭവം അറിഞ്ഞപ്പോഴും അതാണ് എനിക്ക് തോന്നിയത്. ഇത് ഇപ്പോൾ പ്രദീപ് തന്നെയാണ് ഇത് പുറത്ത് പറഞ്ഞത്. എന്റെ മനസ്സിൽ അത് തന്നെയാണ് ഉള്ളത്. ചരട് ജപിക്കാനും മറ്റും പറയുകയും ചെയ്തു. കുട്ടിക്ക് അതെല്ലാം ചെയ്തു എന്നാണ് പറയുന്നത്.

ആ സംഭവത്തിൽ വീട്ടുകാരും ഭയന്നു പോയി. അവർ ജ്യോത്സ്യന്റെ അടുത്തു പോയി നോക്കിയെന്നാണ് അവർ പറയുന്നത്. അന്ന് ഇവിടെ കയറിയില്ലെങ്കിൽ ഇന്ന് ചിറയിലേക്കാണ് പോയത്. അതായത് വെള്ളത്തിലെന്നും മിനി പറയുന്നു.