video
play-sharp-fill

നാലുവയസുകാരിക്ക് രണ്ടാനമ്മയുടെ വക ക്രൂരമർദ്ദനം ; കുട്ടിയുടെ ശരീരത്തിൽ വടികൊണ്ട് അടിച്ചതിന്റെ 22 പാടുകൾ ; സംഭവം കൊടുങ്ങല്ലൂരിൽ

നാലുവയസുകാരിക്ക് രണ്ടാനമ്മയുടെ വക ക്രൂരമർദ്ദനം ; കുട്ടിയുടെ ശരീരത്തിൽ വടികൊണ്ട് അടിച്ചതിന്റെ 22 പാടുകൾ ; സംഭവം കൊടുങ്ങല്ലൂരിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: നാലു വയസുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദ്ദിച്ചു. കുട്ടിയുടെ ശരീരത്തിൽ വടികൊണ്ട് അടിച്ചതിന്റെ 22 പാടുകളാണ് കണ്ടെത്തിയത്. കുട്ടി രണ്ടാനമ്മ മർദ്ദിച്ചതിന്റെ പാടുകൾ അങ്കണവാടി അധ്യാപികയെ കാണിതോടെയാണ് രണ്ടാനമ്മയുടെ ക്രൂരമർദ്ദനം പുറം ലോകം അറിയുന്നത്. മർദ്ദനമേറ്റ കുട്ടി ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

അസം സ്വദേശിയുടെ മകൾക്കാണ് രണ്ടാനമ്മയുടെ ക്രൂരമർദ്ദനത്തിന് ഇരയാകേണ്ടി വന്നത്. അസം സ്വദേശി അസതുൽ ഹക്ക് ഇസ്ലാമിന്റെ മകളാണ് നാലുവയസുകാരി. സംഭവത്തിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോതപറമ്പ്് കിഴക്ക്, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഗോഡൗണിലെ ജീവനക്കാരാണ് അസതുൽ ഹക്കും രണ്ടാം ഭാര്യ മസൂദ ഹെയ്തും. മസൂദയുടെ സഹോദരിയുടെ ഭർത്താവായിരുന്നു അസതുൽ ഹക്ക്. ആ ബന്ധത്തിൽ ഉള്ള കുഞ്ഞാണ് മർദ്ദനമേറ്റ നാലുവയസുകാരി. ഭാര്യ മരിച്ചതിനു ശേഷം അസതുൽ ഹക്ക്, മസൂദയെ വിവാഹം കഴിക്കുകയായിരുന്നു.അസതുൽ മസൂദ ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്.

കുട്ടിയുടെ ശരീരത്തിൽ ചുവന്ന പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപിക പ്രാണിയോ മറ്റോ കടിച്ചതാകാമെന്നു കരുതി വെളിച്ചെണ്ണ പുരട്ടി. ഈ സമയം തല്ലുകൊണ്ട മറ്റു ഭാഗങ്ങൾ കുഞ്ഞ് കാണിക്കുകയായിരുന്നു. ഇതോടെ അധ്യാപിക ഐസിഡിഎസ് സൂപ്പർവൈസറെ വിവരം അറിയിച്ചു. തുടർന്ന് ചൈൽഡ് വെൽഫെയർ അധികൃതരെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.